യുഎഇ : തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ; തൊഴിലാളികൾക്ക് ആശ്വാസം, നിയമലംഘനത്തിന് പ്രഹരം;തൊഴിൽ ‌തർക്കങ്ങളിൽ നിയമനടപടി സ്വീകരിക്കാനുള്ള സമയപരിധി 2 കൊല്ലമാക്കി.!

uae1-1606798884-1612005778

അബുദാബി : നാളെ പ്രാബല്യത്തിൽ വരുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിയിൽ നിയമലംഘകർക്കു കനത്ത പ്രഹരം. തൊഴിലാളിയുടെ അവകാശങ്ങൾക്കു പൂർണ സംരക്ഷണം ഉറപ്പാക്കുന്ന ഭേദഗതി, നിയമലംഘകരായ കമ്പനികൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.തൊഴിൽ തർക്കങ്ങളിൽ നിയമ നടപടി സ്വീകരിക്കാനുള്ള സമയപരിധി 2 വർഷമാക്കി വർധിപ്പിച്ചതും അര ലക്ഷം ദിർഹത്തിൽ താഴെയുള്ള കേസുകളിൽ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ അനുരഞ്ജന ശ്രമം പരാജയപ്പെട്ടാൽ 15 ദിവസത്തിനകം പ്രാഥമിക കോടതിയിൽ ഫയൽ ചെയ്യാമെന്നതുമാണ് പുതിയ ഭേദഗതിയിലെ പ്രധാന നിർദേശങ്ങൾ. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

Also read:  പ്രതിസന്ധിയിലായ കമ്പനികളിലെ ജീവനക്കാർക്കും പൊതുമാപ്പ്

വർക്ക് പെർമിറ്റ് ഇല്ലാതെ തൊഴിലാളിയെക്കൊണ്ട് ജോലിയെടുപ്പിക്കുക, അനുമതിയില്ലാതെ തൊഴിലാളികളെ നിയമിക്കുക, വർക്ക് പെർമിറ്റുകൾ ദുരുപയോഗം ചെയ്യുക, തൊഴിലാളികളുടെ അവകാശങ്ങൾ തീർപ്പാക്കാതെ സ്ഥാപനം അടച്ചുപൂട്ടുക, റിക്രൂട്ട് ചെയ്ത ശേഷം ജോലി നൽകാതിരിക്കുക, പ്രായപൂർത്തിയാകാത്തവരെ ജോലിക്കു വയ്ക്കുക, ലൈസൻസിൽ പരാമർശിക്കാത്ത ജോലിയിൽ ഏർപ്പെടുക, തൊഴിൽ നിയമം ലംഘിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഒരു ലക്ഷം മുതൽ 10ലക്ഷം ദിർഹം വരെയായിരിക്കും പിഴ.

തൊഴിൽ തർക്ക കേസുകളിൽ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം എടുത്ത തീർപ്പുകളിൽ വിയോജിപ്പുണ്ടെങ്കിൽ അപ്പീൽ കോടതിയെ സമീപിക്കാതെ പ്രാഥമിക കോടതിയിൽ ചോദ്യം ചെയ്യാൻ കമ്പനിക്ക് അവകാശമുണ്ടായിരിക്കുമെന്ന് ഭേദഗതിയിൽ വ്യക്തമാക്കുന്നു. ഇങ്ങനെ നൽകുന്ന കേസുകളിൽ 3 പ്രവൃത്തി ദിവസങ്ങൾക്കകം വിചാരണ നടത്താനും 30 ദിവസത്തിനകം തീർപ്പാക്കാനും നിർദേശമുണ്ട്.

Also read:  നോവിന്റെ നടുവിലും താങ്ങായി യൂസഫലി; ജീവനക്കാരന്റെ അന്ത്യകർമ്മങ്ങളിൽ നിറസാന്നിധ്യമായി ലുലു ഗ്രൂപ്പ് ചെയർമാൻ

പുതിയ നിയമപ്രകാരം ഒരു കമ്പനിയിലെ ജോലി അവസാനിപ്പിച്ചാലും നഷ്ടപരിഹാരം സംബന്ധിച്ച കേസുകൾ ഫയൽ ചെയ്യാൻ 2 വർഷം വരെ സാവകാശം നൽകി. നിലവിൽ ഇത് ഒരു വർഷമായിരുന്നു. ജോലി അവസാനിപ്പിച്ച തീയതി മുതലാണ് 2 വർഷം കണക്കാക്കുക. ഇതു നഷ്ടപ്പെട്ട ആനുകൂല്യം വീണ്ടെടുക്കാൻ തൊഴിലാളിക്ക് അവസരം നൽകുന്നു. വിവിധ കാരണങ്ങളാൽ വീസ റദ്ദാക്കി ഉടൻ നാട്ടിലേക്കു മടങ്ങേണ്ടി വരുന്ന തൊഴിലാളിക്കും തിരിച്ചെത്തി 2 വർഷത്തിനകം കേസ് നൽകിയാൽ മതിയെന്നതാണ് ആശ്വാസകരം.

Also read:  യാത്രക്കാരുടെ എണ്ണത്തിൽ ജിദ്ദ വിമാനത്താവളത്തിന് സർവകാല റെക്കോർഡ്

വ്യാജ സ്വദേശിവൽക്കരണം നടത്തുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും. ഇത്തരം കേസുകൾ സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ നൽകാനാകൂവെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കുറ്റം തെളിഞ്ഞാൽ പിഴയ്ക്കു പുറമെ സ്വദേശിയെ ജോലിക്ക് വച്ചതുമൂലം മന്ത്രാലയത്തിൽനിന്ന് ലഭിച്ച ആനുകൂല്യങ്ങൾ (ഫീസിളവ് ഉൾപ്പെടെ) തിരികെ നൽകുകയും
വേണം.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES