അബുദാബി : റമസാനിൽ യുഎഇയിൽ പ്രതിദിനം 7,500 ഇഫ്താർ ഭക്ഷണങ്ങൾ വിതരണം ചെയ്ത് രാജ്യാന്തര ചാരിറ്റി ഓർഗനൈസേഷൻ. ദരിദ്ര കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ ഭാരം ലഘൂകരിക്കുന്നതിനുമാണ് സംരംഭം.യുഎഇയിലെ ദാതാക്കളുടെ പിന്തുണയോടെ റമസാൻ ടെന്റുകൾ, തൊഴിലാളികൾക്ക് താമസ സൗകര്യങ്ങൾ, വീടുകൾ എന്നിവിടങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
