കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
അബുദാബി : രാജ്യത്ത് 512 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 536 പേര്‍ രോഗ മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ 18,818 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3,46,725 പേര്‍ക്ക് കൂടി ആര്‍ടിപിസിആര്‍ പരിശോധന നടത്തി. ഇതില്‍ 512 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് ആദ്യം സ്ഥിരീകരിച്ച ശേഷം ഇതുവരെ 1,014,8899 പേര്‍ക്ക് കോവിഡ് ബാധിച്ചു. 9.93,740 പേര്‍ രോഗമുക്തി നേടി. ഇതുവരെ 2,341 പേര്‍ മരിച്ചു.










