കമ്പനികളെ തരംതിരിച്ച് ഗ്രേഡിംഗ് നടത്തുന്ന സംവിധാനം കഴിഞ്ഞ ദിവസം നിലവില്‍ വന്നു
അബുദാബി : രാജ്യത്ത് സ്വകാര്യ കമ്പനികളെ തരം തിരിച്ച് റേറ്റ് ചെയ്യുന്ന സംവിധാനം നിലവില്‍ വന്നു. സ്വകാര്യ കമ്പനികളെ മൂന്നു വിഭാഗങ്ങളായാണ് തരം തിരിക്കുക.
സ്വദേശി വല്‍ക്കരണം രണ്ടു ശതമാനം നടത്തുന്നവര്‍ക്കും എല്ലാ ലേബര്‍ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കും ശമ്പളസംരക്ഷണം നടപ്പിലാക്കുന്നവര്‍ക്ക് ആദ്യ റാങ്കില്‍ ഇടം ലഭിക്കും.
ഇവര്‍ക്ക് കോര്‍പറേറ്റ്, വാണിജ്യ മന്ത്രാലയത്തിന്റെ ഫീസുകളില്‍ 93 ശതമാനം ഇളവു ലഭിക്കും.
ലേബര്‍ നിയമങ്ങളും ഇതര മാനദണ്ഡങ്ങളും പാലിക്കുകയും മറ്റുള്ളവ നടപ്പിലാക്കാത്തവര്‍ രണ്ടാം കാറ്റഗറിയില്‍ ഉള്‍പ്പെടും.
ലേബര്‍ നിയമങ്ങള്‍ പരിപാലിക്കാത്തവര്‍ക്കും ശമ്പള സംരക്ഷണം നടപ്പിലാക്കാത്തവര്‍ക്കും സ്വദേശിവല്‍ക്കരണം രണ്ടു ശതമാനത്തില്‍ താഴെയുള്ളവര്‍ക്കും മൂന്നാമത്തെ കാറ്റഗറിയായിരിക്കും. ഒരു തരത്തിലുള്ള ഫീസിളിവും ഇവര്‍ക്ക് ലഭിക്കുകയില്ല.
ബാങ്കിംഗ്, ഫൈനാന്‍സിംഗ് മേഖല, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍ എന്നിവയില്‍ നിലവില്‍ 90 ശതമാനം കമ്പനികളും ആദ്യത്തേതോ രണ്ടാമത്തേതോ കാറ്റഗറിയില്‍ പെടുന്നുവെന്നാണ് രേഖകള്‍,