ഒമ്പത് ദിവസത്തെ അവധി കഴിഞ്ഞ് മടങ്ങിയവര്‍ക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്
അബുദാബി : ഈദ് അവധി കഴിഞ്ഞ് തിരകെ പ്രവാസ ഭൂമിയിലേക്ക് മടങ്ങിയവരെ വലച്ച് വിമാന ടിക്കറ്റ് നിരക്ക് വന്‍ദ്ധന .
പത്തു ദിവസത്തോളം അവധി കഴിഞ്ഞ് മടങ്ങാനിരുന്നവര്‍ക്കാണ് വന്‍ നിരക്കില്‍ ടിക്കറ്റ് വാങ്ങേണ്ടിവന്നത്.
നിരക്ക് കുറഞ്ഞ് വരാനിരുന്നാല്‍ ജോലിയേയും മറ്റും ബാധിക്കുമെന്നതിനാല്‍ കൂടിയ നിരക്കില്‍ തന്നെ ടിക്കറ്റ് വാങ്ങാന്‍ നിര്‍ബന്ധിതരായവരാണ് ഏറെയും.
കുടുംബവുമായി പത്തു ദിവസം നാട്ടില്‍ പോയി മടങ്ങിയവര്‍ക്കാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഏറ്റവും പ്രതികൂലമായി ബാധിച്ചത്.
ടിക്കറ്റ് നിരക്കില്‍ രണ്ടിരട്ടി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കോഴിക്കോട്, കൊച്ചി എന്നിവടങ്ങളില്‍ നിന്ന് നാല്‍പ്പതിനായിരം രൂപയ്ക്കാണ് ടിക്കറ്റ് വിറ്റത്.
ഞായറാഴ്ച കോഴിക്കോട് നിന്ന് ഷാര്‍ജയിലക്ക് ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ ഇടാക്കിയത് 38,550 രൂപയായിരുന്നു കൊച്ചി -ദുബായ് നിരക്ക് അറുപതിനായിരം രൂപയോളം ഉയര്‍ന്ന സംഭവമുണ്ടായി.
കൊച്ചിയില്‍ നിന്നും ദുബായിയിലേക്ക് പത്ത് ദിവസം കഴിഞ്ഞ് മടങ്ങി വന്നാല്‍ 15,000 രൂപയുടെ കുറവുണ്ട്. നാലഗം കുടുംബം കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് ഇപ്പോള്‍ വരുകയാണെങ്കില്‍ ഒന്നര ലക്ഷം രൂപയാകും ടിക്കറ്റ് നിരക്ക്.
കോവിഡ് മൂലം രണ്ടര വര്‍ഷമായി നാട്ടില്‍ പോവാത്ത മലയാളികള്‍ ഈദ് പെരുന്നാളിനോട് അനുബന്ധിച്ച് ഇക്കുറി നാട്ടിലേക്ക് പോവാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരെയാണ് എയര്‍ലൈന്‍ കമ്പനികള്‍ പിഴിഞ്ഞത്.












