ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. കൊല്‍ക്കത്ത, ഭൂവനേശ്വര്‍ വിമാനത്താവളങ്ങള്‍ അടച്ചു. 13 ലക്ഷം പേരെ ഒഴിപ്പിച്ചു
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതി തീവ്ര ചുഴലിക്കാറ്റ് യാസ് കരയിലേക്ക് എത്തി. ഇന്ന് പുലര്‍ച്ചയോടെ യാസ് കരയിലേക്ക് കയറി. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. കൊല്‍ക്കത്ത, ഭൂവ നേശ്വര്‍ വിമാനത്താവളങ്ങള്‍ അടച്ചു. 13 ലക്ഷം പേരെ ഒഴിപ്പിച്ചു.
ഒഡിഷ തീരത്ത് ദമ്ര പോര്‍ട്ടിനും പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ ദമ്ര ബാലസോര്‍ സമീ പത്തു കൂടി മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വേഗത്തിലാണ് കരയിലേക്കുള്ള പ്രവേശനം. അപകട സാദ്ധ്യത മുന്നില്‍ കണ്ട് പശ്ചിമ ബംഗാളിലും ഒഡിഷയിലും ജനങ്ങളെ സുരക്ഷിത സ്ഥാ നങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അപകട സാദ്ധ്യതയേറിയ പ്രദേശങ്ങളിലെ ജനങ്ങളെയാണ് ഒഴിപ്പി ച്ചത്. ഒന്‍പത് ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞുവെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് ഒഡിഷ സര്‍ക്കാരും വ്യക്തമാക്കി.
ഉച്ചയോടെ ചുഴലിക്കാറ്റ് പൂര്‍ണമായി കരയിലേക്ക് കടക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമാണ് ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്ര ഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍, ജാര്‍ഖണ്ഡ്, അസം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും മഴ ലഭിക്കും. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗ നാസ് ജില്ലയില്‍ വന്‍ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടാ യത്. 40 വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. മരങ്ങള്‍ കടപുഴകി, വൈദ്യുതി പോസ്റ്റുകള്‍ നിലം പൊ ത്തി. രണ്ട് പേര്‍ മിന്നലേറ്റ് മരിച്ചു.
ഇന്ന് രാവിലെ എട്ടര മുതല്‍ രാത്രി 7.45 വരെ കൊല്‍ക്കത്ത എയര്‍പോര്‍ട്ട് പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാര്‍ ഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയെന്ന് നാ വികസേന അറിയിച്ചു.