യാംബു: സൗദി പൊതുഗതാഗത അതോറിറ്റിയുടെ നിരീക്ഷണ–നിയന്ത്രണ നടപടികളുടെ ഭാഗമായി, ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ രാജ്യമെമ്പാടും നടത്തിയ പരിശോധനകൾ ശക്തമാകുന്നു. നവംബർ 8 മുതൽ 14 വരെ നടത്തിയ പരിശോധനകളിൽ 1,383 പേർ പിടിയിലായതായി അധികൃതർ അറിയിച്ചു.
അറസ്റ്റിലായവരിൽ
-
721 പേർ ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തിയവരും
-
662 പേർ നിയമവിരുദ്ധമായി യാത്രക്കാരെ ടാക്സികളിലേക്ക് വിളിച്ചുകയറ്റുന്നവരുമാണ്.
ശിക്ഷകളും നടപടികളും
-
ലൈസൻസില്ലാത്ത ടാക്സി സർവിസിന് 20,000 റിയാൽ വരെ പിഴ.
-
60 ദിവസം വരെ വാഹനം കണ്ടുകെട്ടും.
-
യാത്രക്കാരെ റോഡിൽ നിന്ന് “കാൻവാസ്” ചെയ്ത് വാഹനങ്ങളിൽ കയറ്റുന്നവർക്ക് 11,000 റിയാൽ പിഴയും 25 ദിവസം വരെ കണ്ടുകെട്ടലും.
-
നിയമലംഘനം ആവർത്തിക്കുന്ന വാഹനങ്ങൾ പൊതുലേലത്തിൽ വിൽക്കും.
-
നിയമലംഘനം ആവർത്തിക്കുന്ന വിദേശികളെ നാടുകടത്തും.
നടപടികളുടെ ലക്ഷ്യം
ഗതാഗത മേഖലയിലെ
-
മത്സരശേഷി വർധിപ്പിക്കൽ,
-
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കൽ,
-
സേവനനിലവാരം മെച്ചപ്പെടുത്തൽ,
-
നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൂർണമായും തടയൽ
എന്നിവയാണ് നിരീക്ഷണ കാമ്പയിൻ ഊർജിതമാക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ എന്ന് അതോറിറ്റി വ്യക്തമാക്കി.
ദേശീയ ഗതാഗത–ലോജിസ്‌റ്റിക്സ് സ്റ്റ്രാറ്റജിയുടെ ഭാഗമായി,
-
സ്റ്റാൻഡേർഡ് നിരക്കുകൾ ഏകീകരിക്കൽ,
-
യാത്രക്കാരുടെ അവകാശസംരക്ഷണം,
-
ഗതാഗത മേഖലയുടെ ഗുണനിലവാര ഉയർച്ച
എന്നിവയ്ക്കും ഈ നടപടികൾ സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.









