സിബിഐ ഡയറിക്കുറിപ്പ് എന്ന്കേൾക്കുമ്പോൾ തോള് ചെരിച്ചു നടന്നു വരുന്ന മോഹൻ ലാലിനെ ഒന്ന് സങ്കല്പ്പിച്ചാലോ.സേതുരാമയ്യർ from സിബിഐ എന്ന് ലാലേട്ടൻ പറഞ്ഞാലോ. സത്യമാണ് ഇത് മോഹൻലാലിന് വേണ്ടി ഉണ്ടാക്കിയ കഥാപാത്രമാണ്. സിബിഐ ഡയറിക്കുറിപ്പിനു പുതിയ ഭാഗം വരുന്നുണ്ട് എന്ന വാർത്തയാണ് പുറത്തു വരുന്നത്. സിബിഐ സീരീസിലെ അഞ്ചാം ഭാഗം. കോവിഡ് കാലം കഴിഞ്ഞാൽ മമ്മൂട്ടി വീണ്ടും സേതുരാമയ്യർ ആകുമെന്ന് കേൾക്കുന്നു. SN സ്വാമി തിരക്കഥ ഒരുക്കുന്ന തിരക്കിലാണത്രെ. കാത്തിരിക്കാം അയ്യരുടെ പുതിയ അവതാരത്തിനായി.