നിയമവിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സി ഐ സിഎല്‍ സുധീറിന് ഗുരുതര പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്
കൊച്ചി:നിയമവിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേ ഷന്‍ സി ഐ സിഎല്‍ സുധീറിന് ഗുരുതര പിഴവുകള്‍ സംഭവിച്ചിട്ടി ല്ലെന്ന് ഡിവൈ.എസ്.പിയുടെ അ ന്വേഷണ റിപ്പോര്‍ട്ട്.ആലുവ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി നല്‍കിയ റിപ്പോര്‍ട്ടിലാണ് സിഐക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.യുവതി സിഐയുടെ മുന്‍പില്‍ വെച്ച് ഭര്‍ത്താവിനെ തല്ലിയതോടെ ശാസി ക്കുക യാണുണ്ടായതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മൊഫിയ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ ചര്‍ച്ചയില്‍ ചെറിയ തെറ്റുകള്‍ മാത്രമാണ് സിഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥി മോഫിയയുടെ ആത്മഹത്യ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് എസ്പി കെ കാര്‍ത്തിക് വീണ്ടും ആവശ്യപ്പെട്ടു.
അതേസമയം കേസുമായി ബന്ധപ്പെട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കി. സുഹൈല്‍,പിതാവ് യൂസ ഫ്, മാതാവ് റുഖിയ എന്നിവരെ മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ഹാജരാക്കിയത്.പ്രതികളെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കി.പ്രതികളെ കാക്ക നാട് ജയിലിലേക്ക് കൊണ്ടു പോയി.
സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനില്‍ ജനപ്ര തിനിധികളുടെ സമരം തുടരുന്നതിന് ഇടയില്‍ മോഫിയയുടെ അമ്മ ഫാരിസ സമര സ്ഥലത്ത് എത്തി. നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെയായതോടെയാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് മാതാവ് ഫാരിസ പറഞ്ഞു.നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുന്നതിന് പകരം അപമാനിക്കുകയാണ് സിഐ സു ധീര്‍ ചെയ്തത്. ആളുകളുടെ ജീവനെടുക്കുന്ന ഈ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും ഫാരിസ പറഞ്ഞു.