കൊച്ചിയില്‍ മോഡലുകളുടെ മരണം കൊലപാതകാണെന്ന് സുരേഷ് ഗോപി എംപി. കരുതി ക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു
ന്യൂഡല്‍ഹി: കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകാണെന്ന് സുരേഷ് ഗോപി എംപി. കരു തിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെ ന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.രക്ഷനേടുന്നതിനായാണ് മോഡലുകള്‍ ചെറുപ്പക്കാരുടെ സഹാ യം തേടിയത്. എന്നാല്‍ ലഹരിക്ക് അടിമയായ ആള്‍ പിന്തുടര്‍ന്നു. കൊച്ചിയിലെ റോഡില്‍ രണ്ട് മോഡലു കളെയും ഇല്ലാതാക്കി. ഇതിന് അപകടമെന്ന് പറയാനാവില്ലെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ പറ ഞ്ഞു.
കേരളത്തില്‍ ലഹരി മാഫിയയും സര്‍ക്കാര്‍ ഏജന്‍സികളും അവിശുദ്ധ കൂട്ടുക്കെട്ടിലാണെന്നും മയക്കുമ രുന്ന് ലഹരി മാഫിയയുമായി ബന്ധപ്പെട്ട ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നടത്തിയ പ്രസംഗത്തില്‍ സുരേ ഷ് ഗോപി പറഞ്ഞു.
ഫോര്‍ട്ട്‌കൊച്ചിയിലെ ‘നമ്പര്‍ 18’ ഹോട്ടല്‍ നിന്നും മടങ്ങിയ മോഡലുകളായ അഞ്ജന ഷാജനും അന്‍സി കബീറും ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് അപകടത്തില്‍ മരിച്ചത്. മോഡലുകള്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ലഹരിമരുന്ന് ഇടപാടുകാരുമാ യി ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഡിജെ പാര്‍ട്ടികളില്‍ എത്തുന്ന യുവതികള്‍ക്ക് ലഹരിമരുന്ന് നല്‍കി അവരെ ദുരുപയോഗം ചെയ്യുന്ന താണ് സൈജുവിന്റെ രീതിയെന്നാണ് പൊലീസ് നിഗമനം. ഈ സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള ഡിജെ പാര്‍ട്ടികളിലും സൈജു പങ്കെടുത്തിരു ന്നു. ഇതിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
സൈജുവിനെതിരെ നിലവില്‍ 17 കേസുകള്‍
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സൈജുവിനെതിരെ നിലവില്‍ 17 കേസുകളാണുള്ളത്.ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴു പേര്‍ക്കെതിരെയും കേ സുണ്ട്. സൈജു തങ്കച്ചന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളി ല്‍ നിന്നാണ് ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. പ്രതികളെ കണ്ടെത്താനായി പൊലീ സ് ശ്രമം തുടരുകയാണെങ്കിലും പലരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയി ലാണ്.