മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരു ന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പ രേതനായ അനിലിന്റെയും ലീനയുടെയും ഏക മകള്‍ മിയ(17) ആണ് മരിച്ചത്

കൊല്ലം : മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് ചി കിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം കുന്നത്തൂര്‍ പടിഞ്ഞാറ് കളീലി ല്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകള്‍ മിയ(17) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായി ക്കെയാണ് മരണം.
ഏപ്രില്‍ 14നായിരുന്നു സംഭവം. കറന്റ് പോയതിനാല്‍ മെഴുകുതിരി കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് പാവാ ടയില്‍ തീപിടിച്ചത്. ടിന്നര്‍ തുടച്ച് മാറ്റിവച്ചിരുന്ന വസ്ത്രമാണ് പെണ്‍കുട്ടി ധരിച്ചിരു ന്നത്. ഇതാണ് പെട്ടെന്ന് ദേഹത്ത് തീപിടിക്കാന്‍ കാരണമായതെന്നാണ് പറയുന്നത്.