സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക്. പവന് 200 രൂപയാണ് ഇന്നു കുറ ഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920. ഏറെ ദിവസ ത്തിനു ശേഷമാണ് പവന്‍ വില 35,000ല്‍ താഴെ എത്തുന്നത്
കൊച്ചി : സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് ഇ ന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920 രൂപയായി. 25 രൂപ കുറഞ്ഞ് 4490 രൂപ യാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് പവന് കുറഞ്ഞത്. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് പവ ന്‍ വില 35,000 താഴെ എത്തുന്നത്. തിങ്കളാഴ്ച 36,360 രൂപയായിരുന്നു പവന്‍ വില. ചൊവ്വാഴ്ച ഇത് 26,380ല്‍ എത്തി. ഇന്നലെ വീണ്ടും 36,120 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വില 35,560 വരെ താ ഴ്ന്നിരുന്നു.