മസ്കത്ത്: രാജ്യത്ത് താപനില കുറയുകയും മൂടല്‍മഞ്ഞ് രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ട്രാഫിക് വിഭാഗം അറിയിച്ചു. മൂടല്‍മഞ്ഞില്‍ വാഹനമോടിക്കുമ്പോള്‍ വാഹനങ്ങളില്‍ ലോ ബീമുകള്‍ സ്വമേധയാ ഓണ്‍ ചെയ്യണം. ഓട്ടോമാറ്റിക് സംവിധാനത്തെ മാത്രം ആശ്രയിക്കരുത്. മൂടല്‍മഞ്ഞില്‍ വെളിച്ചത്തിലുണ്ടാകുന്ന മാറ്റത്തിന് അനുസൃതമായി ഓട്ടോമാറ്റിക് മെക്കാനിസം പലപ്പോഴും കൃത്യമായി പ്രവര്‍ത്തിക്കാറില്ല.
ഇതിനാല്‍തന്നെ വാഹനത്തിന്റെ പിന്‍ഭാഗം വെളിച്ചമില്ലാത്ത സ്ഥിതിയിലായിരിക്കും. ഇതുവഴി അപകടങ്ങള്‍ക്ക് വഴിയൊരുക്കും. മൂടല്‍ മഞ്ഞില്‍ വാഹനമോടിക്കുമ്പോള്‍ ഉയര്‍ന്ന ബീമുകള്‍ ഓഫ് ചെയ്യുന്നതാണ് നല്ലത്. ഇത് ദൃശ്യപരത മോശമാക്കുന്നതാണെന്ന് ആർ.ഒ.പി വിഭാഗം എക്സിൽ കുറിച്ചു.
പുലർകാലാ സമയത്ത് മുടൽ മഞ്ഞിൽ വാഹനമോടിക്കുമ്പോൾ സൂക്ഷമത പുലർത്തണം. മൂടല്‍ മഞ്ഞില്‍ പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറയും. ഇത്തരം ഘട്ടങ്ങളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ വാഹനങ്ങളുടെ കൂട്ടിയിടിക്കും മറ്റു അപകടങ്ങള്‍ക്കും വഴിയൊരുക്കും. വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതാണ് നല്ലത്.
