ബംഗളൂരുവിലെ മുന്‍ ബിജെപി കൗണ്‍സിലര്‍ രേഖാ കതിരേഷ് കൊല്ലപ്പെട്ട കേസിലെ പ്രതികളാണ് അറസ്റ്റിലായത്. ബംഗളൂരു സ്വദേശികളായ പീറ്റര്‍, സൂര്യ എന്നിവരാണ് അറസ്റ്റിലായത്
ബംഗളൂരു : മുന്‍ വനിതാ കൗണ്‍സിലറെ കൊലപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച പൊലിസ് വെ ടിവെച്ച് വീഴ്ത്തി. ബംഗളൂരുവിലെ മുന്‍ ബിജെപി കൗണ്‍സിലര്‍ രേഖാ കതിരേഷ് കൊല്ലപ്പെട്ട കേ സിലെ പ്രതികളാണ് അറസ്റ്റിലായത്. ബംഗളൂരു സ്വദേശികളായ പീറ്റര്‍, സൂര്യ എന്നിവരാണ് അ റസ്റ്റിലായത്.
പ്രതികളെ വെടിവെച്ച് വീഴ്ത്തിയാണ് പൊലീസ് കീഴടക്കിയത്. വ്യാഴാഴ്ചയായിരുന്നു രേഖാ കതിരേഷ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണത്തിനിടെയാണ് ഒളിത്താ വളത്തില്‍ നിന്നും പൊലീസ് പിടികൂടിയത്. ജീപ്പില്‍ കയറ്റാനായി കൊണ്ടു പോകുന്നതിനിടെ ഇരു വരും പൊലീസ് ഇന്‍സ്പെക്ടറെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. ഇതോടെയാണ് പൊലീസ് വെടിയു തിര്‍ത്തത്. പരിക്കേറ്റ് വീണ ഇരു വരെയും പൊലീസ് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍വെച്ചു തന്നെ അറസ്റ്റും രേഖപ്പെടു ത്തി.
ഇരുവരും ചേര്‍ന്ന് രേഖയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 17 തവണയാണ് കത്തികൊണ്ട് കുത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.











