കൊച്ചി : മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു. സ്റ്റോക് എക്സചേഞ്ചുകളില്‍ ഫയല്‍ ചെയ്ത വിവരത്തിലാണ് മുത്തൂറ്റ് ഫിനാന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2025 മാര്‍ച്ച് 13ലെ കണക്കുകള്‍ പ്രകാരമാണ് സ്ഥാപനം ഈ നാഴികക്കല്ലു പിന്നിട്ടതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ദീര്‍ഘകാല വളര്‍ച്ച, ഉപഭോക്തൃ കേന്ദ്രീകൃത നവീകരണങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി എന്‍ബിഎഫ്സി മേഖലയില്‍ തങ്ങളുടെ നേതൃത്വം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
