രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച തര്‍ക്കം സര്‍ക്കാര്‍ വീഴുന്നതിലേക്ക് എത്തുന്നു. അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുകയാണെങ്കില്‍ സ്പീക്കര്‍ക്ക് രാജി നല്‍കുമെന്ന് എംഎല്‍എമാര്‍ ഭീഷണി മുഴക്കി
ജയ്പൂര്‍ :രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച തര്‍ക്കം സര്‍ക്കാര്‍ വീഴുന്നതിലേക്ക് എ ത്തുന്നു. അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റു കയാണെങ്കില്‍ സ്പീക്കര്‍ക്ക് രാജി നല്‍കുമെന്ന് എംഎല്‍എമാര്‍ ഭീഷണി മുഴക്കി. ഗെഹ്ലോട്ട് പക്ഷത്തെ 92 എം എല്‍ എമാരാണ് രാജി ഭീഷണി മുഴക്കിയത്.
എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവെച്ചാല്‍ സര്‍ക്കാര്‍ വീഴും. ഇവര്‍ രാജിവെച്ചാല്‍ നിയമസഭയുടെ അംഗസംഖ്യ 108 ആയി ചുരുങ്ങും. അപ്പോള്‍ 55 ആകും ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. ബി ജെപിക്ക് 70 എംഎല്‍എമാരുണ്ട്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്ന വേളയിലാണ് ഭീഷണി. സച്ചിന് പൈ ലറ്റ് മുഖ്യമന്ത്രി പദത്തിലെത്തുന്നത് തടയുന്നതിനായി ഗലോട്ട് അനു കൂലികള്‍ നേരത്തേ യോഗം ചേര്‍ന്നിരുന്നു. ഗെലോട്ടിന്റെ അടുത്ത അനുയായിയുമായ ശാന്തി ധരിവാളിന്റെ വീട്ടിലായിരുന്നു യോഗം.
മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തി ല്‍ പകരക്കാരനെ കണ്ടെത്തുന്നതിനാണ് കോണ്‍ഗ്രസ് നിയമസഭാ ക ക്ഷി യോഗം ചേരുന്നത്. മുഖ്യ മന്ത്രി സ്ഥാനത്തേക്ക് സച്ചിന് പൈലറ്റിന് സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും ഇതിനെ തടയിടുന്നതി നുള്ള നീക്കങ്ങള്‍ അവസാനവട്ടവും ഗെ ലോട്ട് പക്ഷത്ത് നടന്നുവരികയാണ്.












