മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച യൂറോപ്യന്‍ സന്ദര്‍ശനത്തിനു പുറപ്പെട്ടു. പുലര്‍ച്ചെ 3.45ന് കൊച്ചിയില്‍ നിന്ന് നോര്‍വേ തലസ്ഥാനമായ ഒസ്ലോയിലേയ്ക്കാണ് പോയത്. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനും അദ്ദേഹത്തോടൊപ്പമുണ്ട്. ഒക്ടോബര്‍ ഒന്നിനാണ് നേരത്തെ യാത്ര നിശ്ചയിച്ചിരുന്നത്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് യാത്രമാറ്റുക യായിരുന്നു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച യൂറോപ്യന്‍ സന്ദര്‍ശനത്തിനു പുറപ്പെട്ടു. പുല ര്‍ച്ചെ 3.45ന് കൊച്ചിയില്‍ നിന്ന് നോര്‍വേ തലസ്ഥാനമായ ഒസ്ലോയിലേയ്ക്കാണ് പോയത്. മന്ത്രിമാരായ പി. രാ ജീവും വി അബ്ദുറഹ്‌മാനും അദ്ദേഹത്തോടൊപ്പമുണ്ട്.
കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തശേഷം കണ്ണൂരില്‍ നിന്നു മുഖ്യമന്ത്രി തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയിരുന്നു. അഞ്ചുമുതല്‍ ഏഴുവരെ നോര്‍വേയിലും ഒമ്പതു മു തല്‍ 12 വരെ യുകെയിലുമാണ് സന്ദര്‍ശനം. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളു ടെ പുരോഗതി ലക്ഷ്യമിട്ടാണ് യൂറോപ്പ് സന്ദര്‍ ശനം. നോര്‍വേക്ക് പുറമേ മുന്‍നിശ്ചയിച്ച പ്രകാരം ഇം ഗ്ലണ്ട്, ഫ്രാന്‍സ്, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളും സന്ദര്‍ശിക്കും.
നോര്‍വേ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാ ന്യം നല്‍കുക. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍ മാതൃകകളും പരിചയപ്പെടും. ഇംഗ്ലണ്ടിലേക്കും വെയ്ല്‍സിലേക്കും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പോകുന്നുണ്ട്. വെയ്ല്‍സി ലെ ആരോഗ്യമേഖലയെ കുറിച്ച് മനസ്സി ലാക്കുകയാണ് യാത്ര കൊണ്ട് ഉദേശിക്കുന്നത്.
ഒക്ടോബര്‍ ഒന്നിനാണ് നേരത്തെ യാത്ര നിശ്ചയിച്ചിരുന്നത്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് യാത്രമാറ്റുകയായിരു ന്നു.











