ധര്‍മടത്തേക്കുള്ള ക്ഷണത്തെ സ്‌നേഹപൂര്‍വം നിരസിക്കുന്നുവെന്നും നിലവില്‍ അത്തരത്തിലൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്നും കെ സുധാകരന്‍
കണ്ണൂര്‍ : ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറല്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാന നേതൃത്വത്തിന്റെ ധര്‍മടത്തേക്കുള്ള ക്ഷണത്തെ സ്‌നേഹപൂര്‍വം നിരസിക്കുന്നുവെന്നും നിലവില്‍ അത്തരത്തിലൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. നേതൃത്വം തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാല്‍ മത്സരിക്കാനാവില്ലെന്ന് അറിയിച്ചെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് മറ്റ് ഉത്തരവാദിത്തങ്ങളുണ്ട്. കണ്ണൂരിലെ അഞ്ച് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണം. ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയായാല്‍ അത് സാധിക്കില്ല. അവിടെ മാത്രം പ്രചാരണത്തിലൊതുങ്ങുന്നത് ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ വിജയ സാധ്യതയെ ബാധിക്കും. ജില്ലയിലും സംസ്ഥാനത്തിന്റെ പല ഭാഗത്തും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടതുമുണ്ട്. മത്സരിക്കുന്നത് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് ഗുണകരമാകില്ലെന്ന ജില്ലാ നേതാക്കളുടെ വിലയിരുത്തല്‍ കൂടി കണക്കിലെടുത്താണ് തീരുമാനം. ഇക്കാര്യം കെപിസിസി, എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി മത്സരിക്കുമെന്ന് അറിയച്ചതോടെ അവരെ പിന്തുണയ്ക്കുമെന്ന സാഹചര്യത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങി. കെപിസിസി അധ്യക്ഷനും ആ നിലക്ക് പ്രസ്താവനയിറക്കി. പക്ഷേ രണ്ടു ദിവസമായിട്ടും തീരുമാനമൊന്നുമായില്ല.
ധര്‍മ്മടത്ത് മറ്റ് സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നതിനുമുമ്പ് ഉയര്‍ന്നുവന്ന പേരാണ് ഡിസിസി സെക്രട്ടറി സി. രഘുനാഥിന്റേത്. അദ്ദേഹത്തെ മത്സരിപ്പിക്ക ണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. അവസാന സമയം പരിഗണിച്ചതിലുള്ള പ്രതിഷേധമായിട്ടല്ല സ്ഥാനാര്‍ഥി ആകാത്ത തെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.