മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി വിവാഹിതനാകുന്നു. ബാല്യ കാല സുഹൃത്തും പ്രണയിനിയുമായ രാധിക മെര്‍ചന്റ് ആണ് വധു.വ്യവസായി വീരന്‍ മെര്‍ച്ചന്റിന്റെ മകളാണ് രാധിക
മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി വിവാഹിതനാ കുന്നു. ബാല്യകാല സുഹൃത്തും പ്രണയിനിയുമായ രാധിക മെര്‍ചന്റ് ആണ് വധു. വ്യവസായി വീരന്‍ മെ ര്‍ച്ചന്റിന്റെ മകളാണ് രാധിക.
അംബാനി കുടുംബമാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ഇരുവരും തമ്മിലു ള്ള വിവാഹനിശ്ചയം രാജ സ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തി ല്‍ നടന്നു. കുടുംബങ്ങള്‍ മാത്രമാണ് ചടങ്ങില്‍ സം ബന്ധിച്ചത്. വിവാഹ തിയതി പ്രഖ്യാപിച്ചിട്ടില്ല.വിവാഹം അടുത്ത മാസങ്ങളില്‍ തന്നെ നടക്കുമെന്നാണ് അം ബാനി ഗ്രൂപ്പ് പുറത്തു വിട്ട വാര്‍ത്താകുറിപ്പില്‍ സൂചിപ്പിച്ചത്.
വര്‍ഷങ്ങളായി സുഹൃത്തുക്കളാണ് ആനന്ദും രാധികയും. ഒരുമിച്ചുള്ള യാത്ര തു ടങ്ങുന്ന ഇരുവര്‍ക്കുമാ യി രണ്ടുപേരുടെയും കുടുംബങ്ങള്‍ എല്ലാവരുടെയും അനുഗ്രഹവും ആശംസകളും തേടുകയാണെ ന്നും വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെടുന്നു.
രാജസ്ഥാനിലെ നാഥദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തില്‍ വ്യാഴാഴ്ചയായിരുന്നു വിവാഹ നിശ്ചയം. ക ല്യാണ തീയതി പ്രഖ്യാപിച്ചിട്ടില്ല. വിവാഹ പ്രഖ്യാപനത്തിന് മാസ ങ്ങള്‍ക്ക് മുന്‍പ് ജൂണില്‍ മുംബൈയി ലെ ജിയോ വേള്‍ഡ് സെന്ററില്‍ വച്ച് രാധികയുടെ അരങ്ങേറ്റം സംഘടിപ്പിച്ചിരുന്നു. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയുമാണ് ഇതിന് നേതൃത്വം കൊടുത്തത്. ക്ലാസിക്കല്‍ ഡാന്‍സറായ രാധികയുടെ വേ ദിയിലെ ആദ്യ പരിപാടിയായിരുന്നു ഇത്.
എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ സിഇഒയാണ് രാധികയുടെ അച്ഛന്‍ വീരന്‍ മെര്‍ച്ചന്റ്. രാധികയും ആനന്ദും തമ്മില്‍ വര്‍ഷങ്ങളായി അറിയാം. അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്നാണ് ആനന്ദ് ഉപ രിപഠനം പൂര്‍ത്തിയാക്കിയത്. രാധിക ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. റി ലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പുതിയ ഊര്‍ജ്ജ ബിസിനസിന്റെ നേതൃത്വം വഹിക്കുന്നതിന് മുന്നോടി യാ യുള്ള പരിശീലനത്തിലാണ് ആനന്ദ്.