ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന് ശ്രീനാഥ് ഭാസി അറ സ്റ്റില്‍. പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിച്ചു, അശ്ലീല പദപ്രയോഗം നടത്തി തുട ങ്ങി ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്
കൊച്ചി: ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന് ശ്രീനാഥ് ഭാസി അറസ്റ്റില്‍. പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിച്ചു, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങി ജാമ്യം ലഭിക്കാവു ന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഐപിസി 509, 354(എ), 294(ബി) വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ആള്‍ജാമ്യത്തിന്റെ അടിസ്ഥാ നത്തില്‍ സ്റ്റേഷനില്‍ നിന്ന് വിട്ടയക്കാവുന്ന വകുപ്പുകളാണിത്. ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തതിന് പിന്നാലെ മരട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നട നെതിരെയുള്ള കേസ്. ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് അഭിമുഖത്തിനിടെ അപമര്യാദയാ യി പെരുമാറിയെന്നാണ് കേസ്. ചാനല്‍ അവതാരക നല്കിയ പരാതിയില്‍ മരട് പോലീസാണ് കേ സെടുത്തത്.
സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പൊലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിരുന്നു. അതേ സമയം, താന്‍ അവതാര കയെ തെറിവിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ ആരെയും തെറിവി ളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന് എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.