എംഎല്‍എയുടെ ഡ്രൈവര്‍ വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബിയാണ് (24) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹന ത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്
ഏറ്റുമാനൂര്‍ : മാണി സി കാപ്പന്‍ എംഎല്‍എയുടെ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബിയാണ് (24) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്.
പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ വീട്ടില്‍നിന്ന് സാധനങ്ങള്‍ എടു ക്കാന്‍ പോകും വഴിയാണ് അപകടം. രാഹുല്‍ സഞ്ചരിച്ചിരുന്ന കാറി ല്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായി രുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ രാഹുല്‍ സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനി ല്‍ ഇടിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു വെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.