ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത്.
ദുബായ് : മസ്തിഷ്‌കാഘാതം സംഭവിച്ച യുവാവിന് അപൂര്‍വ്വ ശസ്ത്രക്രിയ നടത്തി പുതുജീവന്‍ നല്‍കി ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍.
പാക്കിസ്ഥാന്‍ സ്വദേശിയായ നദീം ഖാനാണ് ആസ്റ്ററില്‍ നടന്ന ശസ്ത്രക്രിയിലൂടെ പുതിയ ജീവിതം ലഭിച്ചത്.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തകരാറിലായ തലയോട്ടിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് വയറ്റിനുള്ളില്‍ സൂക്ഷിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.
നിര്‍മാണ തൊഴിലാളിയായ നദീം ജോലി സ്ഥലത്തെ ശൗചാലയത്തില്‍ ബോധരഹിതനായി കിടന്ന നദീമിനെ സഹപ്രവര്‍ത്തകര്‍ അല്‍ ഖിസൈസിലെ ആസ്റ്റര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സ്‌കാനിംഗിന് വിധേയനാക്കിയ നദീമിന് മസ്തിഷ്‌കാഘാതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഉടനെ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി.
എന്നാല്‍, തലയോട്ടിയുടെ ഒരു ഭാഗത്തിന് വന്നക്ഷതത്തിന് ആവശ്യമായ പരിചരണം ലഭിക്കാനായി പുറത്ത് സൂക്ഷിക്കാനാവാത്തതിനാല്‍ നദീമിന്റെ വയറിനുള്ളില്‍ സൂക്ഷിക്കുകയായിരുന്നു.
ഏഴു മാസം പരിചരണവും ചികിത്സയും നല്‍കിയ ശേഷമാണ് ഇദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചത്.
ഇനി തലയോട്ടിയുടെ ഭാഗം വയറ്റിനുള്ളില്‍ നിന്നും പുറത്തെടുത്ത് വെച്ചുപിടിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഡോ ചെല്ലദൂരെയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് അപൂര്‍വ്വ ശസ്ത്രക്രിയ വെളിപ്പെടുത്തിയത്.