
മസ്കറ്റ് : മസ്കറ്റിലെ നായർ ഫാമിലി യുണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ഇന്നും നാളെയുമായി അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ അരങ്ങേറുമെന്ന് പ്രസിഡന്റ് സുകുമാരൻ നായർ അറിയിച്ചു. ‘ചിങ്ങ പൊന്നോണം ‘ എന്ന പേരിൽ അരങ്ങേറുന്ന പരിപാടിയിൽ ചലച്ചിത്ര നടൻ മുരളി ഗോപി ,ചലച്ചിത്ര സംവിധായകൻ k മധു എന്നിവർ മുഖ്യ അതിഥികൾ ആകും.

ചലച്ചിത്ര സംവിധായകൻ k മധുവിനെ നായർ ഫാമിലി യുണിറ്റിയുടെ അംഗങ്ങൾ സ്വീകരിക്കുന്നു.

ചലച്ചിത്ര നടൻ മുരളി ഗോപിയെ നായർ ഫാമിലി യുണിറ്റിയുടെ അംഗങ്ങൾ സ്വീകരിക്കുന്നു.
യൂണിറ്റിയുടെ ഈ വർഷത്തെ ഭാരത് കേസരി പ്രതിഭാ പുരസ്‌കാരം മുരളി ഗോപിയ്ക്ക് ചടങ്ങിൽ സമ്മാനിക്കും . താലപ്പൊലിയും, ചെണ്ടമേളവും മാവേലി വരവേല്പുമായി ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. സമാപന ദിവസമായ ശനിയാഴ്ച കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന ഗാനമേളയും വിഭവ സമൃദ്ധമായ ഓണസദ്യയും നടക്കും.