റോഡ് നികുതി അടയ്ക്കുന്ന ജനങ്ങള്‍ക്ക് നല്ല റോഡ് വേണമെന്നും, മഴക്കാലത്ത് റോഡ് നന്നാ ക്കാന്‍ കഴിയി ല്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ലെന്നും നടന്‍ ജയസൂര്യ. സംസ്ഥാ നത്തെ റോഡുകളുടെ ശോ ച്യാവസ്ഥയില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസി നെ വേദിയിലിരുത്തിയാണ് ജയസൂര്യയു ടെ വിമര്‍ശനം
തിരുവനന്തപുരം:പൊതുമരാമത്ത് മന്ത്രി പങ്കെടുത്ത പരിപാടിയില്‍ സംസ്ഥാനത്തെ റോഡുകളുടെ ശോ ച്യാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ജയസൂര്യ. റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേ ണം.മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലല്ലോ എന്നും ജയ സൂര്യ പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മ ദ് റിയാസിനെ വേദിയിലിരുത്തിയാണ് ജയസൂര്യയുടെ വിമര്‍ശനം.
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് ജയസൂര്യയുടെ വിമര്‍ശനം. മഴക്കാ ലത്ത് റോഡു നന്നാക്കുന്നത് ബുദ്ധിമുട്ടാ ണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് വി കെ പ്രശാന്ത് എംഎല്‍എ അഭിപ്രായപ്പെട്ടിരുന്നു.ഇതിനുള്ള പ്ര തികരണമായാണ് മഴക്കാല ത്ത് റോഡ് നന്നാക്കാനാകില്ലെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡേ കാണില്ലല്ലോ യെന്ന് ജയസൂര്യ പറഞ്ഞത്.
റോഡ് തകര്‍ന്നതിന് മഴയെ കുറ്റം പറയരുത്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോലും റോഡ് തകര്‍ന്നു കിടക്കുകയാണ്. മോശം റോഡുകളില്‍ വീണ് മരിക്കുന്നവര്‍ക്ക് ആര് സമാധാനം പറയും.മുന്‍പൊരിക്കല്‍ റോഡിലിറങ്ങി കുഴിയടച്ചതിന് വളരെയധികം പഴി കേട്ട ആളാണ് താനെന്നും, ഇന്നും റോഡുകളുടെ അ വസ്ഥ ഒട്ടും മോശമല്ലെ ന്നും ജയസൂര്യ കുറ്റപ്പെടുത്തി.
റോഡ് ടാക്സ് അടയ്ക്കാന്‍ വേണ്ടി ഒരുത്തന്‍ ലോണ്‍ എടുത്തും ചിലപ്പോള്‍ ഭാര്യയുടെ മാല പണയം വെച്ചും ഒക്കെയായിരിക്കും നികുതി അടയ്ക്കുക.അപ്പോള്‍ ജനങ്ങള്‍ ക്ക് കിട്ടേണ്ട കാര്യങ്ങള്‍ കിട്ടിയേ പറ്റൂ. അതിന് വേണ്ടി എന്തൊക്കെ റിസ്‌ക് എടുക്കുന്നു എന്നതെല്ലാം സ്വാഭാവികമായി ജനങ്ങള്‍ അറിയേണ്ടതില്ല എ ന്നും ജയസൂര്യ പറ ഞ്ഞു. സംസ്ഥാനത്ത് പലയിടത്തും റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. വാ ഗമണ്ണില്‍ ഷൂട്ടിന് പോയപ്പോള്‍ മോശം റോഡായിരുന്നു. ഇക്കാര്യം മന്ത്രിയെ വിളിച്ച് പറഞ്ഞിരുന്നു എന്നും ജയസൂര്യ വ്യക്തമാക്കി.
എന്നാല്‍ റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മുഹമ്മദ് റിയാസ് ആവര്‍ ത്തിച്ചു.പരിപാലന കാലാവധിയില്‍ കരാറുകാരനാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും പൊതുമരാമത്ത് പ്രവൃത്തികള്‍ സുതാര്യമാകുന്നതിന്റെ നിര്‍ണായക ചുവടുവെ യ്പ്പാ ണ് നടന്നതെന്നും മന്ത്രി പറ ഞ്ഞു. സുതാര്യത ഉറപ്പുവരുത്താന്‍ സാധിച്ചാല്‍ തന്നെ കാര്യങ്ങള്‍ എളുപ്പ ത്തില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ജയസൂര്യയുടെ വിമര്‍ശനത്തില്‍ മന്ത്രി റിയാസ് മറുപടി പറഞ്ഞില്ല. ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രനും പങ്കെടുത്തു.