സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത് പ്രദാനം ചെ യ്യുമെന്നും തന്നെയാണ് വസ്തു തകള്‍ തെളിയിക്കുന്നത്
പി ആര്‍ കൃഷ്ണന്‍
ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയപരിത:സ്ഥിതികളിലും ഭാ വിരാഷ്ട്രീയ ചരിത്രത്തിലും വളരെയ ധികം പ്രാധാന്യമുള്ളതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെഅദ്ധ്യ ക്ഷ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പ്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസി ന്റെ 137 വര്‍ഷത്തെ ചരി ത്രത്തില്‍, തെരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷ സ്ഥാനത്തെത്തുന്ന ആറാമത്തെ വ്യക്തിയാണ് 2022 ഒക്ടോബര്‍ 19ന് വിജയം നേടിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
അഹിന്ദി പ്രദേശമായ കര്‍ണാടകയില്‍ നിന്നുള്ള പിന്നാക്ക സമു ദായക്കാരന്‍ കൂടിയാണ് ബ്രിട്ടീഷ് ഇന്ത്യയിലേതടക്കം 55-ാമത്തെ യും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ 21-ാമത്തെയുംപ്രസിഡന്റായി തെ രഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
ദേശവ്യാപകമായി ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 9385 വോട്ടുകളി ല്‍ 7897പേരുടെ സമ്മതിദായ കത്വം നേടിയാണ് ഖാര്‍ഗെ വിജയം കൈവരിച്ചത്. എതിര്‍ സ്ഥാ നാര്‍ ത്ഥിയായിരുന്ന ശശിതരൂരിന് 1072 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എങ്കിലും പരാജയത്തി ലും ശോഭിച്ചു നില്‍ക്കാന്‍ ശശിതരൂരിന് സാധിച്ചുവെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. രാഷ്ട്രീയ വൃ ത്തങ്ങളില്‍ വളരെ പ്രാധാന്യം കല്പിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പില്‍ 416 വോട്ടുകള്‍ അസാധുവായി പ്പോയെന്ന റിപ്പോര്‍ട്ടും ശ്രദ്ധേയമായിട്ടുണ്ട്.
വിജയശ്രീലാളിതനായ ഖാര്‍ഗെയുടെ സ്ഥാനാരോഹണം ഡല്‍ഹിയിലെ എഐസിസി ഹെഡ്ക്വാ ര്‍ ട്ടേഴ്‌സില്‍ ഒക്ടോബര്‍ 26ന് ആഘോഷപൂര്‍വം നടന്നു. 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് കോണ്‍ഗ്രസി ല്‍ ഇത്തരത്തിലൊരു തെരഞ്ഞെടുപ്പ് നടന്നതെന്ന പ്രത്യേകതയുണ്ട്. മാത്രമല്ല, ഗാന്ധികുടുംബ ത്തിന് പുറത്തുള്ള ഒരദ്ധ്യക്ഷനെന്ന സവിശേഷത യും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ ചരിത്ര ത്തില്‍ ഏറ്റവും കൂടുതല്‍ കാലം അദ്ധ്യക്ഷസ്ഥാനത്തിരുന്ന സോണിയാഗാന്ധിയുടെ പിന്‍ഗാമി യായിട്ടാണ് ആറുപതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ചരിത്രമുള്ള എണ്‍പ തുകാ രനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആ പദവിയില്‍ എത്തിയിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ സംസ്ഥാനതല സംഘടനാരംഗങ്ങളിലും അഖിലേന്ത്യാതലങ്ങളിലും പ്രധാനപദവി കള്‍ വഹിച്ചിട്ടുള്ളതിനു പുറമെ നിയമസഭകളിലും പാര്‍ലമെന്റിലും ദീര്‍ ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല, സംസ്ഥാന മന്ത്രിസഭകളിലും കേന്ദ്രമന്ത്രിസഭയിലും പ്രവര്‍ത്തിച്ചി ട്ടുള്ള ഭരണപരിചയവും അദ്ദേഹത്തിന് കൈമുതലായിട്ടുണ്ട്. പ്രതിപക്ഷത്തും നല്ലനിലയില്‍ പ്രവര്‍ ത്തിച്ചു കൊണ്ടിരിക്കുന്ന നേതാവു കൂടിയാണ് ഖാര്‍ഗെ. അതുകൊണ്ടുതന്നെ ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് മതേതര ഇന്ത്യന്‍ ജനതയ്ക്കുള്ളത്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഉണ്ടായിരുന്ന പ്രതാപകാലമല്ല വര്‍ത്ത മാനകാല കോണ്‍ഗ്രസിന്റേത്. സംഘടനയുടെ ചരിത്രത്തില്‍ ഏറ്റവും വിഷമകരമായ ഒരുഘട്ടത്തി ലാണ് ഖാര്‍ഗെ പുതിയ അദ്ധ്യക്ഷനായി എത്തുന്നത്.
ഭരണം നഷ്ടപ്പെട്ടതിനു പുറമെ നേതൃനിരയിലെ വ്യക്തികളും മുന്‍നിര പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്നു വ്യാപകമായി മറുകണ്ടം ചാടുകയും അകന്നുപോവുകയും ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥ യിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ഖാര്‍ഗെയുടെ സ്ഥാനാരോഹണ സമയത്ത് നിയമസഭാ തെരഞ്ഞെ ടുപ്പ് ആസന്നമായിരുന്ന ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ഇതായിരുന്നു സ്ഥിതി.
എന്നാല്‍ സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നി ന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് റി പ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാരോഹണം കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത് പ്രദാനം ചെയ്യുമെന്നും തന്നെയാണ് വസ്തുതകള്‍ തെ ളിയിക്കുന്നത്.
കോണ്‍ഗ്രസ് വിഭാവനം ചെയ്ത ബഹുസ്വരതയും സാമുദായിക ഐക്യവും ഇല്ലാതാക്കുന്ന ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍’എന്ന ഏകമത രാഷ്ട്രസിദ്ധാന്തക്കാരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. ‘മതേ തരത്വം’, ‘സോഷ്യലിസം’എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും എടുത്തുകള യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുവാന്‍ വ്യക്തികളെ അനുവദി ക്കുന്നതാണ് ഭരണനേതൃത്വം.
ഈ ഫാസിസ്റ്റ് നീക്കത്തിന് തടയിടണമെങ്കില്‍ മതനിരപേക്ഷ ജനാധിപത്യ പാര്‍ട്ടികളുടെ ഐക്യനിര ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന് ഏക കക്ഷിബദല്‍ തികച്ചും അസാദ്ധ്യമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയിതര വ്യത്യസ്ത പാര്‍ട്ടികളാണ് മുന്‍നിരയിലും ഭരണത്തിലും. അത്ത രം പാര്‍ട്ടികളെയെല്ലാം യോജിപ്പിച്ചു കൊണ്ടു മാത്രമേ ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റു വാന്‍ കഴിയുകയുള്ളൂ. ഈ തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ടാകേണ്ടതുണ്ട്. ഭാരിച്ച ആ കടമയും ഉത്ത രവാദിത്വവും ഏറ്റെടുക്കാനും നിര്‍വഹിക്കാനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സാധിക്കണം.