മലപ്പുറം പോത്തുകല്ലില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ച് കൊന്നു.മലപ്പുറം ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണി(26)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷിനെ പൊലിസ് അറസ്റ്റ് ചെയ്തു
മലപ്പുറം : മലപ്പുറം പോത്തുകല്ലില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ച് കൊന്നു.മലപ്പുറം ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണി(26)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷിനെ പൊലിസ് അ റസ്റ്റ് ചെയ്തു.
സുരേഷ് മദ്യപിച്ചെത്തിയായിരുന്നു വഴക്കു കൂടിയത്. വഴക്കിനിടെ സുരേഷ് തടിക്കഷണം കൊണ്ട് രമ ണിയുടെ തലയില്‍ അടിക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്തേറ്റ ക്ഷതമാണ് മരണകാരണമെ ന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റില്‍ പറയുന്നത്.
സംഭവത്തിന് ശേഷം സുരേഷ് തന്നെയാണ് അടുത്തുള്ള വീട്ടില്‍ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സുരേഷി നെ കസ്റ്റഡിയിലെടുത്തു. മൃത ദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സുരേഷും രമണിയും തമ്മില്‍ നിരന്തരം വഴക്കു പതിവാണെന്ന് സമീപവാസികള്‍ പറയുന്നു. സുരേഷിന് വേറെയും രണ്ടു ഭാര്യമാരുണ്ട്. ഇതുമായി ബന്ധപ്പെട്ട വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാ ണ് റിപ്പോര്‍ട്ടുകള്‍.