മലപ്പുറം ജില്ലയില്‍ രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരാന്‍ തീരുമാനിച്ചത്. ട്രിപ്പിള്‍ ലോക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേയാണ് ഇന്ന് ഒരു ദിവസം ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്
മലപ്പുറം : കോവിഡ് അതിരൂകീഷമായതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണം നിലനി ല്‍ക്കുന്ന മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയിലെ കടകള്‍ തുറക്കില്ല. അടി യന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുക.
പാല്‍, പത്രം, പെട്രോള്‍ പമ്പ് എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി നടത്താം. കോവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റു ദിവസങ്ങളിലെ ഫോലെ നടത്തേണ്ടതാണ്. ചരക്കു ഗതാഗ തത്തിനും തടസ്സമുണ്ടാകില്ല.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്താണ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത്. മലപ്പുറം ജില്ലയില്‍ രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരാന്‍ തീരുമാനിച്ചത്. ട്രിപ്പിള്‍ ലോക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേയാണ് ഇന്ന് ഒരു ദിവസം ജില്ല യില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ട്രിപ്പിള്‍ ലോക്ഡൗണിലും പ്രവര്‍ത്തിക്കാനനുമതി യുള്ള അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാനാവില്ല. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്ക് മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തനാനുമതി.
കഴിഞ്ഞ ദിവസം 3932 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 29.94 ശത മാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ താഴെയായി എന്നതാണ് നേരിയ ആശ്വാസം.4555 പേര്‍ ഇന്നലെ മാത്രം രോഗമു ക്തി നേടി. 47531 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.