മലപ്പുറം താനൂരില്‍ പാലത്തില്‍ നിന്ന് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ദേവധാര്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
മലപ്പുറം:താനൂരില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് അപകടം. ദേവദാര്‍ പാലത്തില്‍ നിന്ന് ബസ് താഴേ ക്ക് പതിക്കുകയായിരുന്നു. 12യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിരൂരില്‍ നിന്ന് താനൂരിലേക്ക് പോയ സ്വകാര്യ ബ സാണ് മറിഞ്ഞത്. റെയില്‍വേ പാലത്തില്‍ നിന്നാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റെയില്‍വേ ഓവര്‍ബ്രിഡ്ജ് ആയ ദേവദാര്‍ പാലത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണംവിട്ട ബസ് താഴേക്ക് പതിക്കുകയായിരുന്നു. വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം. ആരുടേയും പരിക്ക് ഗുരു തരമല്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. അമിത വേഗതയില്‍ വന്ന ബസ് മറ്റൊരു ബസിനെ മറിക ടക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് താ ഴേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.പാലത്തിന്റെ താഴ്ന്ന വശത്ത് നിന്നാണ് ബസ് മറി ഞ്ഞത്. ഒരാള്‍ പൊക്കത്തിലേറെ ഉയരം ഈ ഭാഗത്തുണ്ടെന്നാണ് വിവരം.