സ്വകാര്യ ടെലികമ്യൂമിണിക്കേഷന്‍ കമ്പനിക്കു വേണ്ടി പ്രവൃത്തിയിലേര്‍പ്പെട്ട രണ്ട് എഞ്ചീനീയര്‍മാര്‍ക്കായി കഴിഞ്ഞ ആറു ദിവസങ്ങളായി തിരച്ചിലായിരുന്നു
മസ്‌കത്ത് : ടെലികമ്യൂണിക്കേഷന്‍ ടവര്‍ പരിശോധനയ്ക്കായി വിദൂര ഗ്രാമത്തിലേക്ക് പോയ രണ്ട് എഞ്ചിനീയര്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
ആറുദിവസങ്ങളായി ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. തുമ്‌റയത് വിലായത്തില്‍ അല്‍ ഷസര്‍ മേഖലയില്‍ ടെലികോം ടവര്‍ പരിശോധനയ്ക്ക് പോയവരെയാണ് പിന്നീട് കാണാതായത്.
ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇവരുടെ വാഹനം മണലില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തുകയും കടുത്ത ചൂടിനെ തുടര്‍ന്ന് നിര്‍ജ്ജലീകരണം സംഭവിച്ച് മരണമടയുകയുമായിരുന്നു.
മൊബൈല്‍ റേഞ്ച് ഇല്ലാത്ത സ്ഥലമായതിനാല്‍ ഇവരുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അപകടത്തിലാണെന്ന സന്ദേശം ലഭിച്ചെങ്കിലും കൃത്യമായ ലൊക്കേഷന്‍ ലഭ്യമാക്കാനായില്ല.
ജൂണ്‍ 29 രാവിലെ പത്തിനാണ് ഇവര്‍ അവസാനമായി കമ്പനിയുമായി ബന്ധപ്പെട്ടത്. ഇതിനു ശേഷം ഇവരില്‍ നിന്ന് സന്ദേശങ്ങള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.
ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. റോയല്‍ ഒമാന്‍ ആര്‍മിയും റോയല്‍ ഒമാന്‍ പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. അല്‍ ഹഷ്മാന്‍ പ്രോസിക്യൂഷനിലാണ് ഇവരെ പിന്നീട് കണ്ടെത്തിയത്.
വഴി തെറ്റി സഞ്ചരിക്കുകയും വാഹനത്തിന്റെ ടയര്‍മണ്ണില്‍ പുതയുകയും ചെയ്തതോടെ ഇവര്‍ കൊടുംചൂടില്‍ മരുഭൂമിയില്‍ അകപ്പെടുകയുമായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ സലാലയിലെ ആശുപത്രിയിലേക്ക് മാറ്റി.