മേഖലയില്‍ സമാദാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു.പ്രതികളെ പിടിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും ഏകപക്ഷീയ നിലപാടാണ് പൊലീസും ജില്ലാ ഭരണകൂടവും സ്വീകരപിക്കുന്നതെന്നും ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചത്.
കണ്ണൂര്‍: മന്‍സൂര്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സി.പി.എം പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുസ്ലീംലീഗ് പ്രവര്‍ത്തകനായ പാനൂര്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിലെടുത്ത അയല്‍വാസിയും സിപിഎം പ്രവര്‍ത്തകനുമായ ഷിനോസിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഇതിനിടെ കൊലപാതകത്തെ തുടര്‍ന്ന് അക്രമസംഭവങ്ങളുണ്ടായ സാഹചര്യത്തില്‍ ജില്ലാ ഭരണ കൂടം വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. പ്രതികളെ പിടിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും ഏകപക്ഷീയ നിലപാടാണ് പൊലീസും ജില്ലാ ഭരണകൂടവും സ്വീകര പിക്കുന്നതെന്നും ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചത്. പൊലിസ് നടപടിയില്‍ കടുത്ത പ്രതിഷേധം ഉണ്ടെന്നും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘ ടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു, ലീഗ് പ്രവര്‍ത്തകനായ 21 കാരന്‍ മന്‍സൂറിന്റെ കൊലപാതകം നടന്ന് നാല്‍പ്പത് മണിക്കൂറിന് ശേഷവും പിടിച്ച് കൊടുത്ത പ്രതി മാത്രമാണ് പൊലീ സിന്റെ കയ്യില്‍ ഇപ്പോഴും ഉള്ളത്. മനപൂര്‍വം നടപടി എടുക്കാതിരിക്കുകയാണ് പൊലീസ് . അന്വേ ഷണ ഉദ്യോഗസ്ഥരുടെ കയ്യും കാലും സര്‍ക്കാര്‍ കെട്ടിവച്ചിരിക്കുകയാണെന്നും നേതാക്കള്‍ ആരോ പിച്ചു.
കഴിഞ്ഞ ദിവസം മന്‍സൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്താലില്‍നിന്നു പുറപ്പെട്ട തിനു പിന്നാലെയാണ് സിപിഎം ഓഫീസുകള്‍ ക്ക് നേരെ വ്യാപക ആക്രമണമുണ്ടായത്. ബാവാച്ചി റോഡിലെ സി.പി.എം. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീ സും വൈദ്യുതി ഓഫീസിനു സമീപത്തെ ആച്ചുമുക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസും അടിച്ചു തക ര്‍ത്തു തീയിട്ടു. കടവത്തൂര്‍ ഇരഞ്ഞീന്‍ കീഴില്‍ ഇ.എംഎസ്. സ്മാരക വായനശാലയും കൃഷ്ണപ്പിള്ള മന്ദിരമായ ഇരഞ്ഞീന്‍കീഴില്‍ ബ്രാഞ്ച് ഓഫീസും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ഡി.വൈ.എഫ്. ഐ. പെരിങ്ങളം മേഖലാ ഖജാന്‍ജി കെ.പി.ശുഹൈലിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.
സിപിഎം ഓഫീസുകള്‍ക്ക് നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 12 യൂത്ത് ലീഗ് പ്രവര്‍ത്തകരും അറസ്റ്റിലായി. വിലാപയാത്രയില്‍ പങ്കെടുത്ത 12 ലീഗ് പ്രവര്‍ത്തകരെയാണ് ചൊക്ലി പൊലീസ് വ്യാഴാഴ്ച പിടികൂടിയത്. തീയിട്ട് നശിപ്പിച്ച സിപിഎം ഓഫീസുകള്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു.










