കേരളത്തില്‍ നിന്നും പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍
ന്യൂഡെല്‍ഹി : എഡിജിപി മനോജ് എബ്രാഹിമിനും എസ്പി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചു,
കേരളത്തില്‍ നിന്നും പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ മെഡലുകള്‍ ലഭിച്ചു.
എസ്പിമാരായ മുഹമദ് ആരിഫ്, പി സി സജീവന്‍, ഡെപ്യുട്ടി കമ്മീഷണര്‍ വി യു കുര്യാക്കോസ്, ട്രെയിനിംഗ് അസി. ഡയറക്ടര്‍ ടി കെ സുബ്രഹ്‌മണ്യന്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ അജയകുമാര്‍ വേലായുധന്‍, അബ്ദുള്‍ റഹിം, അസി. കമ്മീഷണര്‍മാരായ ടിപി പ്രേമരാജന്‍,രാജു കുഞ്ചന്‍, ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ എംകെ ഹരിപ്രസാദ് എന്നിവര്‍ക്കാണ് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചത്.