തമിഴ്നാട്ടിലെ മധുരയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.പത്തു പേര്‍ക്ക് ഗുരുതരമായി പൊള്ള ലേറ്റു.മധുര ജില്ലയിലെ ഉസിലാംപെട്ടിക്ക് സമീപം അഴകുചിറ ഗ്രാമത്തിലാണ് അപകടമുണ്ടായത്
ചെന്നൈ: തമിഴ്നാട്ടിലെ മധുരയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് തൊ ഴിലാളികള്‍ക്ക് ദാരുണാന്ത്യം.പത്തു പേര്‍ക്ക് ഗുരുതരമായി പൊള്ള ലേ റ്റു. മധുര ജില്ലയിലെ ഉസി ലാംപെട്ടിക്ക് സമീപം അഴകുചിറ ഗ്രാമത്തിലാണ് അപകടമുണ്ടായത്.പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.മരിച്ച വരി ല്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തില്‍ പടക്കനിര്‍ മ്മാണശാല പൂര്‍ണമായി കത്തിനശിച്ചു. തൊഴിലാളികള്‍ ജോലിയി ലേര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് പടക്കശാലയ്ക്ക് തീപിടിച്ചതെന്നാണ് വിവരം.വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെ ത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഫോടനകാരണം വ്യക്തമായിട്ടില്ല.