തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍ (40) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബ ന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍ തക്കല സ്വദേശി ആല്‍വിന്‍ ജോസ്, ഇയാളുടെ സഹോദരന്‍ സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയെ കരാറുകാര്‍ അടിച്ചുകൊന്നു. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍ (40) ആണ് കൊല്ലപ്പെട്ടത്. കോണ്‍ട്രാക്ടര്‍ തക്കല സ്വദേശി ആ ല്‍വിന്‍ ജോസ്, ഇയാളുടെ സഹോദരന്‍ സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവല്ല കല്ലൂപ്പാറ എഞ്ചിനീയറിങ് കോളജിന് സമീപം ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. മദ്യ പാനത്തിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മര്‍ദ്ദനമേറ്റ് അവശ നിലയിലായ സ്റ്റീഫനെ ബഹളം കേട്ടെത്തിയ മറ്റ് തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. കരാറു കാരുടെ തൊഴിലാളിയാണ് സ്റ്റീഫന്‍.