കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വറുതിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ധനസ ഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.സംസ്ഥാന ത്തെ 1,59,481 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 3000 രൂപ വീതം ധനസഹായം ലഭിക്കും
തിരുവനന്തപുരം:കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വറുതിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരു മാനിച്ചു. സംസ്ഥാനത്തെ 1,59,481 മത്സ്യ ത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 3000 രൂപ വീതം ധനസഹായം നല്‍കാന്‍ 47.84 കോടി രൂപ അനുവദിച്ച തായി ധനമന്ത്രി കെ എന്‍ ബാലഗോപാലും ഫിഷറീസ് മന്ത്രി സജി ചെറിയാനും വാര്‍ത്താസമ്മേളനത്തി ല്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് സഹായം അനുവദിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ദിവസങ്ങളില്‍ മീന്‍പിടിത്തത്തി നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ കാലയളവില്‍ വരുമാനം നഷ്ടപ്പെട്ട തീരദേശ, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനു ബന്ധ തൊഴിലാളികള്‍ക്കുമാണ് സഹായം ലഭിക്കുക. കോവിഡിനെ തുടര്‍ന്നുണ്ടായ വരുമാനം നഷ്ടംകൂടി കണക്കിലെടുത്താണ് തീരുമാനം.
കനത്ത മഴയില്‍ തൊഴില്‍ നഷ്ടപ്പെട്ട് വറുതിയിലായ തീരദേശത്തിനും ഉള്‍നാടന്‍ മത്സ്യമേഖലയ്ക്കും ഏറെ ആശ്വാസം പകരുന്നതാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഇവര്‍ക്ക് 1200 രൂപ വീതം സര്‍ക്കാര്‍ അനുവ ദിച്ചിരുന്നു.