സ്നേഹമെന്ന വജ്രായുധം ഉപയോഗിച്ചും മറ്റ് പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടി കളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തുന്ന ഭീകരവാദപ്രവര്‍ത്തനം നാട്ടില്‍ നടക്കുന്നു. ഇത് വളരെ ആശങ്കജനകമായ കാര്യമാണ്- എന്‍എസ്എസ്
കോട്ടയം: സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റ് പ്രലോഭനങ്ങള്‍ വഴിയും മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് എന്‍എസ്എസ്. പക്ഷേ ഇ ത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെ യോ സമുദായത്തിന്റെയോ പരിവേഷം നല്‍കരുതെന്നും ഇത്തരം നടപടികള്‍ക്കെതിരെ സമുദായ സംഘടനകള്‍ മുന്‍കൈ എടുക്കണമെന്നും എന്‍എസ്എസ് പറഞ്ഞു. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരു ന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകമാരന്‍ നായ ര്‍.
സ്നേഹമെന്ന വജ്രായുധം ഉപയോഗിച്ചും മറ്റ് പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ നിര്‍ബ ന്ധിതമായി മതപരിവര്‍ത്തനം നടത്തുന്ന ഭീകരവാദപ്രവര്‍ത്തനം നാട്ടില്‍ നടക്കുന്നു. ഇത് വളരെ ആശങ്കജനകമായ കാര്യമാണ്. ഇത്തരത്തില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും സുകമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയു ന്നു. മനുഷ്യരാശിക്ക് സഹിക്കാനും പൊറുക്കാനും കഴിയാത്ത രാജ്യദ്രോഹപരമായ പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സംസ്ഥാന സര്‍ക്കാരു കള്‍ക്ക് ഉണ്ട്.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍ കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതര മതസ്ഥരായ യുവതികള്‍ ഐഎസ് ക്യാ മ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും. മതവിദ്വേഷവും വിഭാ ഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന പ്രവണതകളെ തൂത്തെറിയാന്‍ സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.