റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷി കളും അയച്ച വന്‍ ആയുധ ശേഖരം ഉക്രൈന് അതിര്‍ത്തിയില്‍ എത്തി. പതിനാലു ഭീമന് ചരക്കു വിമാനങ്ങളിലാണ് ടാങ്ക് വേധ മി സൈലു കള്‍ ഉള്‍പ്പെടയുള്ള ആയുധ ശേഖരം എത്തിയതെന്ന് യുഎസ് പത്രമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ന്യൂയോര്‍ക്ക്: റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷികളും അയച്ച വന്‍ ആയുധ ശേഖരം ഉക്രൈന് അതിര് ത്തിയില് എത്തി. പതിനാലു ഭീമന് ചരക്കു വിമാനങ്ങളിലാണ് ടാങ്ക് വേധ മിസൈലുകള്‍ ഉള്‍പ്പെടയുള്ള ആയുധ ശേഖരം എത്തിയതെന്ന് യുഎസ് പത്രമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്
ജാവലിന്‍ ടാങ്ക് വേധ മിസൈലുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, തോക്കുകള്‍, വെടിമരുന്ന്, സ്റ്റിംഗര്‍ എയര്‍ ക്രാഫ്റ്റ് മിസൈലുകള്‍ എന്നിവയാണ് ആയുധ ശേഖരത്തിലുള്ളത്.
അതേ സമയം ഉക്രൈന് 350 ദശലക്ഷം ഡോളറിന്റെ ആയുധസഹായം നല്‍കാനുള്ള ഉത്തരവില്‍ ശനി യാഴ്ചയാണ് പ്രസിഡന്റ് ജോ ബൈഡന് ഒപ്പുവച്ചത്. ഇതിനു പിന്നാ ലെയാണ് ആയുധങ്ങളുമായി വിമാന ങ്ങള് യുക്രൈനിലേക്കു തിരിച്ചതെന്നും അമേരിക്കയുടെയും 22 സഖ്യരാജ്യങ്ങളുടെയും സഹായമായാ ണ്, ആയുധങ്ങള്‍ എത്തുന്ന തെന്നുമാണ് വാര്‍ത്തകള്‍.
ആയുധങ്ങള്‍ ഉക്രൈനില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് പ്രസിഡന്റ് ബൈഡന്റെ ഉന്നത സൈനി ക ഉപേദശകനാണ് നേതൃത്വം വഹിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിര്‍ത്തിയില്‍ എത്തിച്ച ആയുധങ്ങള്‍ കരമാര്‍ഗം കൊണ്ടുപോയി ഉക്രൈന് സേനയ്ക്കു കൈമാറും. ഇതിനായി ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉക്രൈന് അതിര്‍ത്തിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
ബൈഡന് പ്രഖ്യാപിച്ച 350 ദശലക്ഷം ഡോളറിന്റെ സഹായത്തില്‍ 70 ശതമാനവും ഇതിനകം കൈമാറി ക്കഴിഞ്ഞെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തയാഴ്ച യോടെ ശേഷിച്ച ആയുധങ്ങള്‍ കൂടി ഉക്രൈനില്‍ എത്തിക്കും.
ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും വിലക്കേര്‍പ്പെടുത്തി റഷ്യ
റഷ്യക്കെതിരേ ലോകം മുഴുവന്‍ പ്രതിഷേധം കനക്കുന്നതിനിടെ യുദ്ധം പത്താം ദിനത്തില്‍ ഫേസ്ബുക്കി നും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യവിലക്കേര്പ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ വേണ്ടെന്നാണ് തീരുമാനം. റഷ്യയെക്കുറിച്ചോ സൈന്യത്തെക്കുറിച്ചോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തടവുശിക്ഷ ഉറപ്പാ ക്കുന്ന പുതിയ നിയമത്തിലും പുടിന് ഒപ്പുവച്ചു. റഷ്യക്കെതിരേ ഉപരോധം ആവശ്യ പ്പെടാനും പാടില്ല. ആവശ്യപ്പെട്ടാല്‍ പിഴയോ ജയില്‍ ശിക്ഷയോ ഉറപ്പാക്കുകയാണ് ലക്ഷ്യം.