ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ അടക്കം 81 പേര്‍ക്ക് കൂട്ട വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. ഭീകരപ്രവര്‍ത്തനം നടത്തിയതിനും നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ തിനുമാണ് വധശിക്ഷക്ക് വിധേയമാക്കിയത്
റിയാദ്: ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ അടക്കം 81 പേര്‍ക്ക് കൂട്ട വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ വധശിക്ഷ യാണ് നടപ്പാക്കിയതെന്ന് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭീകരപ്രവര്‍ത്തനം നടത്തിയതിനും നിരപരാധിക ളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിനുമാണ് വധശിക്ഷക്ക് വിധേയമാക്കിയത്.
കഴിഞ്ഞവര്‍ഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. ഒന്നിലധികം ഹീനകര മായ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ഇവര്‍ കുറ്റക്കാരണെന്ന് കണ്ടെ ത്തി എന്ന് സൗദിയുടെ ഔദ്യേഗിക വാര്‍ ത്താ ഏജന്‍സിയായ എസ്പിഎ വ്യക്തമാക്കി. അല്‍ ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് സംഘടനകളില്‍ പ്രവര്‍ത്തി ച്ചവരെയാണ് വധിച്ചത്. യെമനിലെ ഹൂതി വിമത സേനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
സാധാരണക്കാരേയും സുരക്ഷാ ജീവനക്കാരെയും കൊല്ലുന്നതിന് ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്ന തായും വാര്‍ത്താ ഏജന്‍സി പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നിയമപാലകര്‍, പ്രധാനപ്പെട്ട സാമ്പത്തി ക കേന്ദ്രങ്ങള്‍, തുടങ്ങി നിരവധിപേരെയും സ്ഥാപനങ്ങളെയും ഇവര്‍ ലക്ഷ്യം വെച്ചിരുന്നതായും കുഴി ബോംബുകള്‍ സ്ഥാപിച്ച് സ്ഫോടമനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായും വാര്‍ത്താ ഏജന്‍സി പറയുന്നു.