പെരിന്തല്‍മണ്ണയില്‍ ഭാര്യയെയും മകളെയും ഗുഡ്സ് ഓട്ടോറിക്ഷയിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മുഹമ്മദ് പോക്സോ കേസ് പ്രതി. കാസര്‍കോട് മേല്‍പ്പറമ്പ് പൊലീസാണ് 2020 നവംബര്‍ 28 മുഹമ്മദിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തത്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഭാര്യയെയും മകളെയും ഗുഡ്സ് ഓട്ടോ റിക്ഷയിലിട്ട് തീകൊളുത്തി കൊ ലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെ യ്ത മുഹമ്മദ് പോക്സോ കേ സ് പ്രതി. കാസര്‍കോട് മേല്‍പ്പറമ്പ് പൊലീ സാണ് 2020 നവംബര്‍ 28 മുഹമ്മദിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തത്.
കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. പെരുമ്പള കാരത്തൊട്ടി തെച്ചി യോടന്‍ ഹൗസില്‍ കുടുംബസമേതം താമസിച്ച് മീന്‍വില്‍പ്പന നടത്തു ന്നതിനിടെയായിരുന്നു അറസ്റ്റ്.240 ദിവസം റിമാന്‍ഡില്‍ കിടന്ന ശേ ഷമാണ് മുഹമ്മദിന് ജാമ്യം ലഭിച്ചത്. കാസര്‍കോട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോക്സോ കേസില്‍ ഇയാള്‍ പ്രതി യാണ്. മുഹമ്മദിന് മറ്റൊരു ഭാര്യകൂടി യുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കൃത്യമായ ആസൂത്രണത്തോടെയാണ് മുഹമ്മദ് ജാസ്മിനെയും കുട്ടിക ളെയും കൊലപ്പെടുത്താന്‍ എത്തി യതെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി സന്തോഷ് പറഞ്ഞു. ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനത്തില്‍ ഭാര്യ ജാസ്മിനും പത്തുവയസ്സുള്ള മകള്‍ ഫാത്തിമ സഫയുമാണ് മരിച്ച ത്. ഗുരുതരമായി പൊള്ളലേറ്റ ര ണ്ടാമത്തെ മകളെ ബ ന്ധുക്കളാണ് രക്ഷപ്പെടുത്തിയത്. അഞ്ചു വയസു കാരി ഇപ്പോള്‍ സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലാണ്.
മീന്‍ വില്‍പനക്കാരനായ മുഹമ്മദും കുടുംബവും വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയിലെ കോളിയടുക്കം അണിഞ്ഞ റോഡിലെ വീട്ടിലായിരുന്നു താമസം. കുടും ബ പ്രശ്‌നങ്ങള്‍ കാരണം ഒരു മാസം മുന്‍പ് ജാ സ്മിനും മക്കളും കൊണ്ടിപറമ്പിലെ സ്വന്തം വീട്ടിലെത്തിയിരുന്നു. ഇന്നലെ ഇവിടെയെത്തിയ മുഹമ്മദ് ഭാ ര്യാവീടിനു 100 മീറ്റര്‍ അകലെ വണ്ടി നിര്‍ത്തിയശേഷം ഇവരെ വിളിച്ചുവരുത്തി ഓട്ടോയില്‍ കയറ്റി പെ ട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. കൊലപാതക ത്തിനുള്ള ആസൂത്ര ണത്തോടെ എത്തിയ മുഹമ്മദ് ഓട്ടോയില്‍ പടക്കം വച്ചിരുന്നു.