യു എ ഇയിലെ ഉമ്മുല്‍ഖുവൈനിലാണ് മലയാളി വീട്ടമ്മ ഭര്‍ത്താവിനെയും മക്കളെയും രക്ഷിക്കാനുള്ള ശ്രമത്തില്‍ കടലില്‍ മുങ്ങി മരിച്ചത്.കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫാണ് മരിച്ചത്
ഉമ്മുല്‍ഖുവൈന്‍ : ഭര്‍ത്താവും മക്കളും കടലില്‍ മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാന്‍ ഇറങ്ങിയ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. യു എ ഇയിലെ ഉമ്മുല്‍ഖുവൈനിലാണ് മലയാളി വീട്ടമ്മ ഭര്‍ത്താ വിനെയും മക്കളെയും രക്ഷിക്കാനുള്ള ശ്രമത്തില്‍ കടലില്‍ മുങ്ങി മരിച്ചത്.കോഴിക്കോട് പന്തീരാ ങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫാണ് (32) മരിച്ചത്.
ബിച്ചില്‍ കുളിക്കാനിറങ്ങി തിരയില്‍പെട്ട ഭര്‍ത്താവിനെയും മക്കളെയും രക്ഷിക്കാന്‍ ശ്രമിക്കവെ യാണ് അപകടം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് അപ കടത്തിന് കാരണമായത്. അജ്മാനില്‍ താമസിക്കുന്ന കുടുംബം ഇന്ന് രാവിലെയാണ് ഉമ്മുല്‍ ഖുവൈനിലെ ബിച്ച് സന്ദര്‍ശിക്കാനെത്തിയത്.
കുളിക്കാനിറങ്ങിയ ഭര്‍ത്താവ് മഹ്‌റൂഫും എട്ടും നാലും വയസുള്ള മക്കള്‍ ആരിഫും ഐറയും തിരയില്‍പെട്ടത് കണ്ടാണ് റഫ്‌സ കടലിലേക്ക് ഇറങ്ങിയത്. ബഹളം കേട്ട് ഓടിക്കൂടിയവര്‍ ഭര്‍ത്താ വിനെയും കുട്ടികളെയും രക്ഷിച്ച് കരക്ക് എത്തിച്ചെങ്കിലും റഫ്‌സ കടലില്‍ മുങ്ങിപ്പോയിരുന്നു.
ഇത്തിസലാത്ത് ജീവനക്കാരനാണ് റഫ്‌സയുടെ ഭര്‍ത്താവ് മഹ്‌റൂഫ്. കോഴിക്കോട് മാതറ എടക്കാട്ട് ഹൗസില്‍ കോയാദീന്റെയും സഫിയയുടെ മകളാണ് റഫ്‌സ.
മൃതദേഹം ഉമ്മുല്‍ഖൈന്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡണ്ട് സജാദ് നാട്ടിക, ചാരിറ്റി കോര്‍ഡിനേറ്റര്‍ റാഷിദ് പൊന്നാണ്ടി, സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ പുരോ ഗമിക്കുന്നുണ്ട്.