അവിഹിത ബന്ധം ആരോപിച്ച് പിടികൂടിയ ഭര്‍ത്താവിനെയും സ്ത്രീയെയും നഗ്നരാക്കി നാട്ടിലൂടെ നടത്തിച്ച ഭാര്യ അറസ്റ്റില്‍. ചത്തീസ്ഗഡിലെ കൊണ്ടഗാവോണ്‍ ജില്ലയിലാ ണ് സംഭവം.
റായ്പൂര്‍: അവിഹിത ബന്ധം ആരോപിച്ച് പിടികൂടിയ ഭര്‍ത്താവിനെയും സ്ത്രീയെയും നഗ്നരാക്കി നാ ട്ടിലൂടെ നടത്തിച്ച ഭാര്യ അറസ്റ്റില്‍. ചത്തീസ്ഗഡിലെ കൊണ്ടഗാവോ ണ് ജില്ലയിലാണ് സംഭവം.
ഭര്‍ത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ട ഭാര്യ ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ ചേര്‍ന്ന് ഇരുവരെയും നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവി ന്റെ ഭാര്യ അടക്കം നാലു പേരാണ് അറസ്റ്റിലായത്. ജൂണ്‍ 11ന് ഉറിന്ദബെഡ പൊലീസ് സ്റ്റേഷന് പരി ധിയിലുള്ള ഗ്രാമത്തി ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയുള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെ യ്തുവെന്ന് പൊലീസ് അറിയിച്ചു.
ദൃക്സാക്ഷിയുടെ മൊഴി പ്രകാരം സ്ത്രീയെ അപമാനിക്കാന്‍ ബലപ്രയോഗം നടത്തിയതിന് 354-ാം വകു പ്പും മറ്റ് വകുപ്പുകളും ചുമത്തിയാണ് ഭാര്യയുള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തത്.