ഇന്ന് വൈകീട്ടോടെ പൂര്‍ണമായും തീ അണയ്ക്കാന്‍ കഴിയും. ബ്രഹ്‌മപുരത്തെ തീപി ടിത്തം ചര്‍ച്ച ചെയ്യാന്‍ എറണാകുളം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗ ത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാരായ പി രാജീവും വീണാം ജോര്‍ജും
കൊച്ചി : ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണവിധേയമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വൈ കിട്ടോടെ തീ പൂര്‍ണമായും അണയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സൗകര്യങ്ങളും അവിടെ ഫയര്‍ ഫോഴ്സിന് ഒരുക്കിയതായും ആവശ്യമായ പമ്പുസെറ്റുകള്‍ ഉള്‍പ്പടെ എല്ലാം എത്തിച്ചതായും പി രാജീവ് പറഞ്ഞു. ഇന്ന് വൈകീട്ടോടെ പൂര്‍ണമായും തീ അണയ്ക്കാന്‍ കഴിയും. ബ്രഹ്‌മപുരത്തെ തീപിടിത്തം ചര്‍ ച്ച ചെയ്യാന്‍ എറണാകുളം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാരായ പി രാജീവും വീണാം ജോര്‍ജും.
തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മ ന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ശ്വാസംമുട്ടും ആസ്തമയുമുള്ളവരും ഗര്‍ഭിണികളും കുട്ടികളും പ്രത്യേകം ശ്ര ദ്ധ പുലര്‍ത്തണം. പരിസര പ്രദേശങ്ങളിലുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം. നിലവില്‍ ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങളുള്ളതായി റിപ്പോര്‍ട്ടില്ല.
തീയണയ്ക്കാന്‍ വെള്ളത്തിന്റെ കുറവ് ഉണ്ടായാല്‍ എഫ്എസിടിയുടെ നദിയില്‍ നിന്ന് ഉപയോഗിക്കാനാവ ശ്യമായ തീരുമാനം എടുത്തിട്ടുണ്ട്. ബ്രഹ്‌മപുരത്തെ ഉള്‍പ്പടെ സാഹചര്യം നേരിടാന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി വരുമെന്നും രാജീവ് പറഞ്ഞു. മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേരും. അവിടേക്കുളള റോഡ് പരിമിതി പഞ്ചായത്ത് ശ്രദ്ധയില്‍പ്പെട്ടു. റോഡ് സൗകര്യം ഉറപ്പാക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സ്മോക് കാഷ്വാലിറ്റി സജ്ജീകരിച്ചിട്ടുണ്ട്. ബ്രഹ്‌മപു രത്ത് ഓക്സിജന്‍ പാര്‍ലറും സ്ഥാപിച്ചതായി മന്ത്രി അറിയിച്ചു.