കോട്ടയം സ്വദേശിയായ ഡോ.അജി പീറ്റര്‍ ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരി സ്ഥിതി ശാസ്ത്രജ്ഞനാണ്. ഇല്ലി മുളപാലക്കല്‍ പീറ്ററിന്റെയും മേരിയുടെയും മകനായ അദ്ദേഹം കേരളത്തിലെ അനധികൃത ക്വാറികള്‍ പൂട്ടുന്നതിനു നിര്‍ണ്ണായക പങ്ക് വഹി ച്ചിട്ടുണ്ട്
ലണ്ടന്‍ : ബേസിങ് സ്റ്റോക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളിയും പരിസ്ഥിതി ശാസ്ത്ര ജ്ഞ നുമായ ഡോ.അജി പീറ്ററിന് ജയം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്.
കോട്ടയം സ്വദേശിയായ ഡോ.അജി പീറ്റര്‍ ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനാണ്. രാജ്യാന്തര തലത്തില്‍ അധ്യാപകന്‍, ശാസ്ത്രജ്ഞന്‍, പരിശീലകന്‍, സംരംഭകന്‍, മോട്ടിവേഷനല്‍ ട്രെയിനര്‍ എന്നീ നിലകളില്‍ പ്രശ്സ്തനാണ്.
ഡി ഐ ഇ ടി, കേരള വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വിവിധ പദ്ധതികളുമായി ഡോ. അജി പീറ്റര്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. യുകെ വാട്ടര്‍ മാനേജ്മെന്റ് സോസൈറ്റി, അമേരിക്കന്‍ വാട്ടര്‍ വര്‍ക്‌സ് അസോസിയേഷന്‍, റോയല്‍ സോസൈറ്റി ഓഫ് കെമിസ്ട്രി തുടങ്ങിയ സംഘടനകളില്‍ മുതിര്‍ന്ന അംഗമാണ്.
ഇല്ലി മുളപാലക്കല്‍ പീറ്ററിന്റെയും മേരിയുടെയും മകനായ ഡോ. അജി പീറ്റര്‍ കേരളത്തിലെ അന ധികൃത ക്വാറികള്‍ പൂട്ടുന്നതിനു നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ്.
2017ൽ ഇടുക്കി ഡാമിന് സമീപമുള്ള കരിങ്കൽ ക്വാറികളെ ക്കുറിച്ച് ഡോ. അജി പ്രസിദ്ധീകരിച്ച പഠന മാണ് പിന്നീട് അനധികൃത മായി പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടുന്നതിനു സഹായിച്ചത്.
ബൈബിൾ പ്രവചനങ്ങളെ പരിസ്ഥിതിയുമായി കൂട്ടിച്ചേർത്തു കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനാൽ ‘പ്രീച്ചർ സയന്റിസ്റ്റ് ‘എന്നാണ് ഡോ. അജി അറിയപ്പെടുന്നത്..
ഭാര്യ ജോളിക്കും മക്കളായ ഫ്രാൻസിസിനും, ആഞചല, ആഗ്നസ് എന്നിവർക്കൊപ്പം യു കെ യിലാണ് സ്ഥിരതാമസം.