ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു. 95 വയസ്സായിരുന്നു.2005 മുതല്‍ എ ട്ടുവര്‍ഷം കത്തോലിക്ക സഭയെ നയിച്ചു. ആധുനികാലത്ത് സ്ഥാനത്യാഗം ചെയ്ത ഏക മാര്‍പാപ്പായാണ്
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു. 95 വയസ്സായിരുന്നു.ബെനഡിക്ട് പതിനാറാമന്‍ അനാ രോഗ്യം മൂലമാണ് മാര്‍പാപ്പ സ്ഥാനത്തു നിന്നും മാറിനിന്നത്. തുടര്‍ന്ന് 2013ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്യുന്നത്. 600 വര്‍ഷത്തിനിടെ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാര്‍പാപ്പയാണ് ബ നഡിക്ട് പതിനാറാമന്‍. മരണ വിവരം വത്തിക്കാനാണ് പുറത്തുവിട്ടത്.
വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ആഴ്ചയാണ് വഷളായത്. ഈ മാസം ഒന്നിനു വത്തിക്കാന്‍ പുറത്തു വിട്ട ചിത്രത്തില്‍ അദ്ദേഹം തീര്‍ത്തും ക്ഷീണിതനായിരുന്നു. 2005 മുതല്‍ എട്ടുവര്‍ഷം കത്തോലിക്ക സഭയെ നയിച്ചു. ആധുനികാലത്ത് സ്ഥാ നത്യാഗം ചെയ്ത ഏക മാര്‍പാപ്പായാണ്.
സ്ഥാനത്യാഗം ചെയ്ത ശേഷം സെക്രട്ടറി ആര്‍ച്ച്ബിഷപ് ജോര്‍ജ് ഗാന്‍സ്വെയിനൊപ്പം വത്തിക്കാന്‍ ഉദ്യാന ത്തിലെ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ താമസിച്ചിരുന്നത്.