ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി യുവതി പീഡനത്തിന് ഇരയായി. ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പൊ ലീസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി യുവതി പീഡനത്തിന് ഇരയായി. ബൈക്ക് ടാക്സി ഡ്രൈ വറും സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെം ഗളൂരു സ്വദേശികളായ അറാഫത്ത്, ഷഹാബുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഫ്രീലാന്‍സ് അടിസ്ഥാനത്തില്‍ ജോലിക്കെത്തിയ 23കാരിക്കാ ണ് പീഡനം നേരിടേണ്ടിവന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് രാത്രി മടങ്ങുന്നതിനാണ് യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. യുവതിക്ക് സ്ഥല പരിചയമില്ലെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍, ഇയാളുടെ കാമുകിയു ടെ വീട്ടിലേക്ക് യുവതിയെ കൊണ്ടുപോയി. തുടര്‍ന്ന് മൊബൈല്‍ റിപ്പയറിങ് കട നടത്തുന്ന സുഹൃത്തി നെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയാ യിരുന്നു.
യുവതിയെ പറ്റി വിവരമൊന്നും അറിയാതെ വന്നതോടെ, സുഹൃത്തുക്കള്‍ അന്വേഷിച്ചിറങ്ങി. പിറ്റേന്ന് രാവിലെയാണ് യുവതിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോ ക്ടര്‍മാരാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്.
ബൈക്ക് ടാക്സി ബുക്ക് ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടു മണി ക്കൂറിനുള്ളില്‍ പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ് തു. പ്രതികള്‍ മറ്റു കുറ്റകൃത്യങ്ങള്‍ നടത്തി യിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി. രാത്രികാലങ്ങളില്‍ ബൈക്ക് ടാക്സി പോലുള്ള ഓണ്‍ ലൈന്‍ വാഹന സേവനങ്ങള്‍ ബുക്ക് ചെയ്യുന്ന സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്ന് സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡിസിപി സികെ ബാബു പറഞ്ഞു. ഇത്തരം ആപ്പുകള്‍ വഴി വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നവര്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിക്കണമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.