തിരുവനന്തപുരം :ബി ജെ പി ഏതു ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് മെട്രോ മാൻ ഇ. ശ്രീധരൻ. ബി ജെ പി അധ്യഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര യുടെ സമാപന വേദിയിലാണ് ശ്രീധരന്റ പ്രഖ്യാപനം. മികച്ച നിലയിൽ ചുമതലകൾ നിർവഹിക്കാനുള്ള ദേഹ ബലവും ആത്മ ബലവും ഉണ്ടെന്നും ശ്രീധരൻ പറഞ്ഞു.
വിജയ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശംഖു മുഖത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്ഘാടനം ചെയ്തു.
നടൻ ദേവന്റെ കേരള പീപ്പിൾ പാർട്ടി ബി ജെ പിയിൽ ലയിച്ചു. യൂത്ത് കോൺഗ്രസ് മുൻ ഉപാധ്യക്ഷൻ പന്തളം പ്രഭാകരൻ, മുൻ ഐ എ എ സ് ഉദ്യോഗസ്ഥൻ കെ. വി. ബാലകൃഷ്ണൻ നടി രാധ തുടങ്ങിയവരും ബി ജെ പി യിൽ ചേർന്നു.