ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാ വത്തിന്റെ സഹോദരന്‍ റിട്ട.കേണല്‍ വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നത്
ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവ ത്തിന്റെ സഹോദരന്‍ റിട്ട.കേണല്‍ വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നു.ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ സാന്നിധ്യത്തിലാണ് വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നത്. വിജയ് റാവത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കു മെ ന്ന് വാര്‍ത്താ ഓഏജന്‍സിയായ പിടി ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ എട്ടിനാണ് സംയുക്ത സൈനിക മേധാവിയും ഭാര്യയും 11 സൈനികരും തമിഴ്നാട്ടില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. തന്റെ സഹോദരന്‍ ബിപിന്‍ റാവത്തിന്റെ മനസ്സിലുണ്ടായിരുന്ന അതേ ആശയങ്ങളാണ് ധാമിയ്ക്കും ഉള്ളത്. അവര്‍ പറഞ്ഞാല്‍ ഉത്തരാഖണ്ഡിലെ ജനങ്ങളെ സേവിക്കുമെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിരമിച്ച ശേഷവും രാജ്യത്തിന് വേണ്ടി സേവിക്കാന്‍ ബിപിന്‍ റാവത്തിന് ആഗ്രഹമുണ്ടായിരുന്നു എന്നും അത് വിജയ് റാവത്തിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാ മി പറഞ്ഞു.
ഡല്‍ഹി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുഷ്‌കര്‍ സിങ് ധാമിയാണ് വിജയ് റാവത്തിനെ ബിജെപിയിലേ ക്ക് സ്വാഗതം ചെയ്തത്. മറ്റ് മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ സന്നി ഹിതരായിരുന്നു. തെരഞ്ഞെടുപ്പിന് ക ളമൊരുങ്ങിയ സാഹചര്യത്തിലാണ് വിജയ് റാവത്തിന്റെ ബിജെപി പ്രവേശനം. ഇത് പാര്‍ട്ടിയ്ക്ക് കൂടുതല്‍ ക രുത്ത് പകരുമെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രിയുടെ മികച്ചതും മാതൃകാപരവുമായ കാഴ്ച്ചപ്പാടുകള്‍
നല്ലൊരു നാളേയ്ക്കായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മികച്ചതും,മാതൃകാപരവുമായ കാ ഴ്ച്ചപ്പാടുകളാണ് തന്നെ പാര്‍ട്ടിയിലേക്ക് നയിച്ചതെന്ന് വിജയ് റാവത്ത് പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം തന്റെ പിതാവ് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരു ന്നു. തനിക്കും അതേ ഭാഗ്യം ലഭിച്ചു. രാ ജ്യത്തിന്റെ ഭാവിയ്ക്കായുള്ള പ്രധാനമന്ത്രിയുടെ മികച്ച കാഴ്ചപ്പാടുകളാണ് തന്നെ ആകര്‍ഷിച്ചതെ ന്നും വിജയ് റാവത്ത് വ്യക്തമാക്കി.