ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിപിഎം സംസ്ഥാനാ സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കമമെ ന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ സിപിഎം സംസ്ഥാനാ സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ മകന്‍ ബി നീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കമമെന്നാവശ്യപ്പെട്ട് എന്‍ ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. കള്ളപ്പണം വെളുപ്പി ക്കലില്‍ ബിനീഷി നെതിരെ കൃത്യമായ തെളിവുണ്ടെന്നും ഇഡി കോടതി യെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബിനീഷിന് കര്‍ണാട ക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. നേരിട്ടു ള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈ ക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. സംശയം വെച്ച് മാത്രം ജാമ്യം നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എപ്പോ ള്‍ വിളിച്ചാലും കോടതിയില്‍ ഹാജരാകണം, രാജ്യം വിട്ടു പോകരുത് തുട ങ്ങിയ നിബന്ധനകളോടെയാണ് ബിനീഷിന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവ ദി ച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബിനീഷിന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായ മുകേഷ് കുമാര്‍ മറോറിയയാണ് ഇഡിക്ക് വേണ്ടി ഹര്‍ജി സുപ്രീം കോടതിയി ല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ബിനീഷ് കോടിയേരിക്കെതിരെ ഇഡി കോട തിയെ സമീപിച്ചത്.
ബിനീഷിനെതിരെയുള്ള നിര്‍ണായകമായ തെളിവുകള്‍ ആദ്യം തന്നെ ലഭച്ചിരുന്നെന്നും എന്നാല്‍ ഈ തെളിവുകള്‍ കണക്കിലെടുക്കാന്‍ കര്‍ണാടക ഹൈക്കോടതി തയാറായിരുന്നില്ല. ബിനീഷിന്റെ പേരിലു ള്ള നാല് ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തുക നിക്ഷേപിച്ചിരുന്നു. ഇതിന്റെ സ്രോതസ് കാണിക്കാനും ബിനീഷിന് കഴിഞ്ഞിരുന്നില്ല എ ന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പണം നിക്ഷേപിച്ചവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും അവരാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്ന കാര്യവും നിര്‍ണായകമായ ഹര്‍ജിയില്‍ ഇ ഡി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
പഴം, പച്ചക്കറി, മത്സ്യം തുടങ്ങിയവയുടെ കച്ചവടം തനിക്കുണ്ടായിരുന്നെന്നും അതില്‍ നിന്നുള്ള വരു മാനമാണ് ഇതെന്നുമാണ് ബിനീഷ് ഉദ്യോഗസ്ഥരെ അറിയിച്ചത് എ ന്നാല്‍ ഇതിന് വ്യക്തമായ തെളിവ് ഹാജരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.