മസ്‌കത്ത് : ബാങ്കുകളിൽ നിന്നും പണവുമായി ഇറങ്ങുന്നവരെ പിന്തുടർന്ന് പണം അപഹരിക്കുന്ന സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരായ അഞ്ച് വിദേശികളെയാണ് പിടികൂടിയത്.ബാങ്കിൽ നിന്നും പണം പിൻവലിച്ച് ഇറങ്ങുന്നവരെ പിന്തുടരുകയും പിന്നീട് മോഷണം നടത്തുകയുമായിരുന്നു. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ ഒ പി സ്ഥിരീകരിച്ചു. നേരത്തെയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടിണ്ട്.