ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കൻ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

download (37)

ദില്ലി: ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കൻ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈനായാണ് രഞ്ജിത റോത്തഗി വഴി ഹർജി നൽകിയത്. സിദ്ദിഖ് മുൻകൂർ ജാമ്യഹർജി നൽകുമെന്നത് വ്യക്തമായതോടെ അതിജീവിത കോടതിയിൽ തടസഹർജി നൽകി. സംസ്ഥാനസർക്കാരും തടസ്സഹർജി സമർപ്പിച്ചു.
തിരക്കിട്ട നീക്കങ്ങളാണ് സിദ്ദിഖിൻറെത്. മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയതോടെയാണ് പരമോന്നത കോടതിയിലെത്തിയത്. ഹൈക്കോടതി വിധി വന്നതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാൻ സിദ്ദിഖ് നീക്കം തുടങ്ങിയിരുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുമായി സിദ്ദിഖിന്റെ അഭിഭാഷകർ സംസാരിച്ചിരുന്നു. വിധിപകർപ്പും കൈമാറി. ഹൈക്കോടതി വിധിയിലെ ചില പോരായ്മകൾ ഉയർത്തിക്കാട്ടി അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നത്.

Also read:  വിദ്യാഭ്യാസം, ആരോഗ്യം, ദുരന്ത നിവാരണ മേഖലകളില്‍ ബദല്‍ നയമില്ല ; നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം

പീഡനം നടന്നെന്ന് ആരോപണം ഉന്നയിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസ് നൽകുന്നത്, പരാതി നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് വ്യക്തമായ വിശദീകരണമില്ല. അതിനാൽ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് തനിക്ക് അവകാശമുണ്ടെന്നും സിദ്ദിഖ് വാദിക്കുന്നു. സമൂഹത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന വ്യക്തയാണ് താൻ, മറ്റു ക്രമിനൽ കേസുകൾ ഇല്ല. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല, അന്വേഷണവുമായി കോടതി നിർദ്ദേശിക്കുന്ന തരത്തിൽ സഹകരിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുവെന്നാണ് വിവരം. അതിജീവിത സമൂഹിക മാധ്യമങ്ങളിലടക്കം നടത്തിയ ചില പ്രസ്താവനകളും സിദ്ദിഖ് ഹർജിയിൽ പരാമർശിച്ചേക്കും.
ഇതിനിടയിൽ അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകി. മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് അതിജീവിതയ്ക്കായി ഹാജരായേക്കും. സംസ്ഥാന സർക്കാരും തടസഹർജി നൽകിയിട്ടുണ്ട്. കേസന്വേഷിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ ദില്ലിയിലെത്തി, അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തും. മുൻകൂർ ജാമ്യം വെള്ളിയാഴ്ച്ച എങ്കിലും ബെഞ്ചിന് മുന്നിൽ എത്തിക്കാനാണ് സിദ്ദിഖിന്റെ ശ്രമം. എന്നാൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് ബലാത്സംഗക്കേസിൽ സുപ്രീം കോടതി ജാമ്യം നൽകാറുള്ളൂ. നേരത്തെ ഗവൺമെൻ്റ് പ്ലീഡർ പി.ജി മനുവിന്റെ കേസിൽ ഹൈക്കോടതി ഉത്തരവ് ശരിവച്ച് കീഴടങ്ങാനുള്ള നിർദ്ദേശമാണ് സുപ്രീംകോടതി നൽകിയത്.

Also read:  ആർജി കർ കൊലപാതകം: പ്രതിയുടെ ആരോപണത്തിൽ മമതയോട് അടിയന്തര റിപ്പോർട്ട് തേടി ഗവർണർ.

Related ARTICLES

മസ്‌കത്ത്: മുവാസലാത്ത് ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസം സൗജന്യ യാത്ര

മസ്‌കത്ത് : ഒമാനിലെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്, ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ യാത്രാ സൗകര്യം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം, ഉച്ചക്ക് 2.30 മുതൽ രാത്രി 10 മണി

Read More »

യുപിഐയുടെ പിന്തുണയോടെ പാസ്പോർട്ടും ഫോണും മതിയാകും: ഇന്ത്യ–യുഎഇ ഡിജിറ്റൽ പേയ്മെന്റ് പങ്കാളിത്തം പുതിയ അധ്യായത്തിലേക്ക്

ദുബായ് : ഉടൻ തന്നെ ഇന്ത്യക്കാർക്ക് പണമോ ക്രെഡിറ്റ് കാർഡോ കൂടാതെ പാസ്പോർട്ടും മൊബൈൽ ഫോണുമെടുത്ത് മാത്രം യുഎഇയിലേക്ക് സഞ്ചരിക്കാവുന്ന സാഹചര്യം സാക്ഷാത്കരിക്കാനൊരുങ്ങുന്നു. ഇന്ത്യയുടെ തത്സമയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം യുപിഐ (UPI) യുഎഇയുടെ

Read More »

അൽ ഐനിൽ ജിസിസിയിലെ ഏറ്റവും വലിയ ‘ലോട്ട്’ സ്റ്റോർ ലുലു ഗ്രൂപ്പ് തുറന്നു

അൽ ഐൻ ∙ കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ലുലു ഗ്രൂപ്പിന്റെ വാല്യു കൺസപ്റ്റ് സ്റ്റോർ ‘ലോട്ട്’, അൽ ഐനിലെ അൽ ഫെവ മാളിൽ പ്രവര്‍ത്തനം ആരംഭിച്ചു. ജിസിസിയിലെ

Read More »

ആജീവനാന്ത ഗോൾഡൻ വീസയെന്ന വ്യാജവാദം: മാപ്പ് പറഞ്ഞ് റയാദ് ഗ്രൂപ്പ് പദ്ധതി പിന്‍വലിച്ചു

ദുബായ് ∙ “ആജീവനാന്ത ഗോൾഡൻ വീസ” നേടാൻ വൻ ഫീസ് അടച്ച് യുഎഇ വരാതെ തന്നെ ഇന്ത്യയിലോ ബംഗ്ലദേശിലോ നിന്ന് അപേക്ഷിക്കാമെന്ന് പ്രചരിപ്പിച്ചതിൽ മാപ്പ് പറഞ്ഞു ദുബായിലെ റയാദ് ഗ്രൂപ്പ് രംഗത്ത്. ഇതു സംബന്ധിച്ചുണ്ടായ

Read More »

ഗൂഗിൾ പേ ഒമാനിലും സജീവമായി: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾക്ക് ആധുനിക പരിഹാരം

മസ്‌കത്ത് ∙ ഒമാനിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പേ സേവനം ഔദ്യോഗികമായി ആരംഭിച്ചതായി ഗൂഗിൾ പ്രഖ്യാപിച്ചു. ലെബനാനിനൊപ്പം ഒമാനിലും പുതിയ സേവനത്തിന് തുടക്കമിട്ടിരിക്കുന്നതായി കമ്പനി അറിയിച്ചു. കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ സ്വീകരിക്കുന്ന കടകളിലും സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക്

Read More »

ബഹിരാകാശ മേഖലയ്ക്ക് ഉണർവ്വ്: ഒമാനിൽ സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം ആരംഭിച്ചു

മസ്കത്ത് ∙ ബഹിരാകാശ മേഖലയിലെ നവീകരണവും സ്റ്റാർട്ടപ്പുകളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ “സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം” ആരംഭിച്ചു. ഗതാഗത, ആശയവിനിമയം, വിവരസാങ്കേതികം എന്നീ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രോജക്ട് തുടങ്ങിയത്. ബഹിരാകാശ സൊല്യൂഷനും സേവനങ്ങളുമൊക്കെയായി

Read More »

ഭൂഗർഭജല ശേഖരണത്തിനായി ബഹ്‌റൈൻ സ്പേസ് ഏജൻസി പുതിയ ഉപഗ്രഹ പദ്ധതിയുമായി രംഗത്ത്

മനാമ : രാജ്യത്തെ വരൾച്ചയെ നേരിടുന്നതിനായി ബഹ്‌റൈൻ സ്പേസ് ഏജൻസി (BSA) ഉപഗ്രഹ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള നവീന പദ്ധതിയുമായി മുന്നോട്ട് വന്നു. ഭൂമിക്കടിയിലുള്ള ജലസ്രോതസ്സുകൾ കണ്ടെത്തുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വരൾച്ചയും മ​രു​ഭൂ​മീ​ക​ര​ണ​ത്തെ​യും (ഫലഭൂയിഷ്ഠമായ

Read More »

യുഎഇയുടെ ഭാവിവികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാനായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബിയിലെ ഖസർ അൽ ബഹ്രിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ

Read More »

POPULAR ARTICLES