തൃക്കാക്കര സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുനുവാണ് അറസ്റ്റിലായത്. കേസില്‍ മൂന്നാം പ്രതിയാണ് സുനു

കോഴിക്കോട് : തൃക്കാക്കര സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സം ഗം ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുനുവാണ് അറസ്റ്റിലായത്. കേ സില്‍ മൂന്നാം പ്രതിയാണ് സുനു.
ഇന്നലെ രാത്രിയാണ് യുവതി സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. തൃ ക്കാക്കരയിലെ വീട്ടിലും കടവന്ത്രയി ലും കൊണ്ടു പോയി ആറ് പേര്‍ ചേ ര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ മേയിലാ ണ് കേസിനാസ്പദമായ സംഭവം. തൃക്കാക്കരയില്‍ താമസിക്കുന്ന യുവ തി നല്‍കിയ പരാതിയിലാണ് നടപടി. സുനു ഉള്‍പ്പെടുന്ന സംഘം പീഡി പ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ തൃ ക്കാക്കര പൊലീസ് വിശദമായ അന്വേഷണം നടത്തി. കോഴിക്കോട് പൊ ലീസ് സ്റ്റേഷനിലെത്തി അപ്രതീ ക്ഷിതമായാണ് സുനുവിനെ അറസ്റ്റ് ചെയ്തത്.
രാവിലെ ജോലിക്കെത്തിയപ്പോള്‍ ഇന്‍സ്പെക്ടര്‍ സുനുവിനെ തൃക്കാക്കര പൊലീസ്,സ്റ്റേഷനിലെത്തി അറ സ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഫറൂഖ് ഡിവൈഎസ്പി അടക്കമുള്ളവരെ വിവരം അറിയിച്ചശേഷമായി രുന്നു തൃക്കാക്കര പൊലീസിന്റെ നടപടി. അതേസമയം ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ നേരത്തെ യും സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. തൃശൂരില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സുനു അറസ്റ്റിലായിട്ടുണ്ട്.